പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ പോലീസുകാരനെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. പതിനേഴ്കാരിയെ പ്രഭാതസവാരിക്കിടെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആണ് അറസ്റ്റ്. കാസര്‍കോഡ് എആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസറാണ് അറസ്റ്റിലായത്. പോസ്‌കോ നിയമം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















