സംസ്ഥാനത്തു 133 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യും; വാക്സിനായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3,54,897 പേർ

സംസ്ഥാനത്തു 133 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യും. എറണാകുളത്ത് 12, തിരുവനന്തപുരത്തും കോഴിക്കോടും 11 , മറ്റു ജില്ലകളില്‍ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് വാക്സിന് വിതരണം ചെയ്യുക. കോവിഡ് വാക്സിന് വിതരണം തുടങ്ങുന്ന ഈ മാസം 16-നു 13,300 പേര്‍ക്കു സംസ്ഥാനത്തു വാക്സിന് നല്‍കും. നിലവില്‍ ഓരോ കേന്ദ്രത്തിലും നൂറു പേര്‍ക്കാണു വാക്സിന് വിതരണം ചെയ്യുക.
3,54,897 പേരാണ് വാക്സിനായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന് നല്‍കുക. ഇവരുടെ മൊബൈല്‍ ഫോണിലേക്ക് വാക്സിന് എടുക്കാന്‍ വരേണ്ട ദിവസവും സമയവും എസ്എംഎസിലൂടെ അറിയിക്കും. വാക്സിന് കേന്ദ്രത്തില്‍ ഒരു ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്ത്തകരുണ്ടാകും. കൈയിലാണ് വാക്സിന് എടുക്കുന്നതെങ്കില്‍ ഒരാള്‍ക്ക് അഞ്ചു മിനിറ്റ് വേണ്ടി വരും.വാക്സിന് നല്‍കിയശേഷം 30 മിനിറ്റ് ഇവരെ നിരീക്ഷിക്കും. ഒരാള്‍ക്ക് ഒരു വാക്സിന്റെ രണ്ട് ഡോസാണ് കുത്തിവയ്ക്കുന്നത്. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് നാല് ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ കുത്തിവയ്പ് നടത്തും.
https://www.facebook.com/Malayalivartha






















