Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കളികള്‍ മാറിമറിയുന്നു... നിയസഭാ സമ്മേളനം നടക്കവേ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാന്‍ അവസരമൊരുങ്ങുന്നു; സ്പീക്കറുടെ മൊഴിയെടുക്കാന്‍ തടസമില്ലെന്ന് സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം; നിര്‍ണായക നീക്കത്തിനൊരുങ്ങി കസ്റ്റംസ്

10 JANUARY 2021 09:01 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി കഴിഞ്ഞു. സ്പീക്കറിനെതിരായുള്ള ആരോപണങ്ങള്‍ സഭയില്‍ ആഞ്ഞടിക്കാനിരിക്കുകയാണ് പ്രതിപക്ഷം. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റേയും മൊഴിയെടുക്കാന്‍ സാധ്യത.

ഡോളര്‍കടത്തു കേസില്‍ നിയമസഭാ സ്പീക്കറെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഇന്നലെ കസ്റ്റംസിന് നിയമോപദേശം കൈമാറി. കസ്റ്റംസ് നിയമപ്രകാരം സ്പീക്കറെ ചോദ്യംചെയ്യാന്‍ തടസങ്ങളില്ലെന്നാണ് നിയമോപദേശമെന്ന് സൂചനയുണ്ട്. തുടര്‍നടപടികള്‍ വേണ്ടിവന്നാല്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയുന്നു.

വിദേശത്തേക്ക് 1.90 കോടി ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ മൊഴി നല്‍കിയിരുന്നു. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെന്നാണ് ഇവരുടെ മൊഴി. ഇതിന്റെ നിജസ്ഥിതി അറിയാനാണ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യംചെയ്തത്. അയ്യപ്പനെ ചോദ്യംചെയ്യാന്‍ രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. മാത്രമല്ല സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയതിന് നിയമസഭാ സെക്രട്ടറി കസ്റ്റംസിനോടു വിശദീകരണം തേടിയിരുന്നു. ചോദ്യംചെയ്യലിന് മുന്‍കൂര്‍ അനുമതി വേണമെന്നും നിയമസഭാ ജീവനക്കാര്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നുമായിരുന്നു നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ നിയമപ്രകാരമുള്ള പ്രത്യേകസംരക്ഷണം കുറ്റവാളികളെ സംരക്ഷിക്കാനോ അന്വേഷണ ഏജന്‍സിയില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ഒളിപ്പിക്കാനോ അല്ലെന്ന് കസ്റ്റംസ് മറുപടി നല്‍കി. പിന്നീട് നല്‍കിയ നോട്ടീസിലാണ് അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ നിയമസഭാ സെക്രട്ടറി വിശദീകരണം തേടിയ സാഹചര്യത്തിലാണ് സ്പീക്കറില്‍നിന്ന് മൊഴിയെടുക്കാന്‍ നിയമതടസമുണ്ടോയെന്ന് കസ്റ്റംസ് നിയമോപദേശം തേടിയത്. ഇതിനാണ് മറുപടി കിട്ടിയത്.

അതേസമയം ഡോളര്‍ കടത്ത് കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ചട്ടം അനുസരിച്ച് ഇതിന് അനുമതി വേണ്ടതുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന് കത്ത് നല്‍കിയതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

നിയമസഭയുടെ പരിധിയിലുളള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയക്ക് സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്. ഇത് എം എല്‍ എമാര്‍ക്ക് മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. തന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ ആരായുന്നതില്‍ പ്രശ്‌നമില്ല. ചട്ടം പാലിച്ച് വേണമെന്ന് മാത്രമേ പറയുന്നുളളൂവെന്നും സ്പീക്കര്‍ പറഞ്ഞു.

നാല്‍പ്പത് വര്‍ഷമായി പൊതു രംഗത്തുളളയാളാണ് താന്‍. ഇക്കാലത്തിനിടയിലൊന്നും ഒരു രൂപയുടെ കൈക്കൂലി ആരോപണം പോലും ഉയര്‍ന്നിട്ടില്ല. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭയവുമില്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകളൊന്നും ശരിയല്ല. വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസ് ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് സ്പീക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ മൊഴിയെടുക്കാന്‍ ഹാജരാകാന്‍ കസ്റ്റംസ് കത്ത് നല്‍കിയാല്‍ അത് നിയമസഭയയ്ക്കകത്തും പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends