Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ജഡ്ജിയദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ്... രാഷ്ട്രീയത്തിനതീതനായി നിലകൊണ്ട ജസ്റ്റിസ് കെമാല്‍ പാഷയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു; എന്നാല്‍ തന്റെ ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞതോടെ അങ്കം മുറുക്കി സിപിഎമ്മും ബിജെപിയും; തനിക്കീ രാഷ്ട്രീയക്കാരുടെ കുപ്പായം ഒരിക്കലും ചേരത്തില്ല; വാക്ക് മാറി യു.ഡി.എഫ് ക്ഷണിക്കുകയാണെകില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമത്രെ

10 JANUARY 2021 09:22 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയത്തിനതീതനായി നിലകൊണ്ട ജസ്റ്റിസ് കെമാല്‍ പാഷയെ മലയാളികള്‍ക്കെല്ലാം ഏറെ ഇഷ്ടമായിരുന്നു. പലപല ജനകീയ വിഷയങ്ങളില്‍ തുടങ്ങി അവസാനം വൈറ്റില പാലം വരെ അദ്ദേഹം ഇടപെട്ട് സംസാരിച്ചിരുന്നു. അതിനെല്ലാം ഉന്നം വച്ച മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഇതുവരെ ജസ്റ്റിസ് കെമാല്‍ പാഷയുടെ പേര് പറയാതെ പഴയ ന്യായാധിപന്‍ എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ തന്റെ കൂറ് ജസ്റ്റിസ് കെമാല്‍ പാഷ പ്രഖ്യാപിച്ചതോടെ ഇനി പേര് പറഞ്ഞ് തന്നെ ആഞ്ഞടിക്കാവുന്നതാണ്. മാത്രമല്ല സൈബര്‍ സഖാക്കളും പഴയ ആയുധങ്ങള്‍ പൊടിതട്ടിയെടുത്തു കഴിഞ്ഞു.

സീറ്റിന് വേണ്ടി കടിപിടി എപ്പോഴും നടക്കുന്ന യുഡിഎഫിലേക്ക് ചേക്കാറാനാണ് മോഹമെന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നത്. നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നാണ് പറയുന്നത്. നല്ല കഥ ഉള്ളവര്‍ക്ക് സീറ്റ് കൊടുക്കാന്‍ കൂട്ടത്തല്ലാണ്. അതിനിടയ്ക്കാണ് ജസ്റ്റിസ് കെമാല്‍ പാഷയെ നിര്‍ബന്ധിക്കുന്നത്. അതും ഏറെ പ്രതീക്ഷയുള്ള എറണാകുളം സീറ്റ് തന്നെയാണ് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മോഹം. നടന്നതു തന്നെ. മാത്രമല്ല വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വയ്ക്കുന്നത് പോലെയാകും ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സീറ്റ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്കു കൂട്ടുന്നു. ഇത്തരം ആദര്‍ശ ശീലന്‍മാര്‍ കോണ്‍ഗ്രസിന് എന്നും തലവേദനയേ സൃഷ്ടിച്ചിട്ടുള്ളൂ. അതിനാല്‍ തന്നെ ജസ്റ്റിസ് കെമാല്‍ പാഷയുടെ മോഹം എന്താകുമെന്ന് കണ്ടറിയാം. മുഖ്യമന്ത്രി കുപ്പായം അടിക്കാനിരുന്ന ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും കൂട്ടരും ഇപ്പോള്‍ നിലനില്‍പിനായുള്ള കൂട്ടയടിയിലാണ്. അതിനിടയ്ക്കാണ് പുറത്ത് നിന്നുള്ള അടി സ്വീകരിക്കുന്നത്.

യു.ഡി.എഫ് ക്ഷണിക്കുകയാണെകില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം താന്‍ പരിഗണിക്കുമെന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെമാല്‍ പാഷ അറിയിച്ചത്. ഐക്യ ജനാധിപത്യ മുന്നണിയില്‍ നിന്നും ക്ഷണം ഉണ്ടായില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

എറണാകുളം പരിസരത്തോ തൃക്കാക്കരയിലോ സമീപ പ്രദേശങ്ങളിലോ മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എംഎല്‍എ ആയിക്കഴിഞ്ഞാല്‍ തനിക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നും അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്ക് താത്പര്യമില്ലെന്നും ഇന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ പ്രസ്താവനയിലൂടെ താന്‍ മുന്‍പ് കൈകൊണ്ട നിലപാടില്‍ നിന്നും പുറകോട്ട് പോകുകയാണ് മുന്‍ ഹൈക്കോടതി ജഡ്ജി ചെയ്തിരിക്കുന്നത്. തനിക്ക് രാഷ്ട്രീയക്കാരുടെ കുപ്പായം ഒരിക്കലും ചേരില്ലെന്നും താന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുകയാണെങ്കില്‍ തനിക്ക് അവരോടു വിയോജിക്കാന്‍ കഴിയാതെ വരും എന്നതുകൊണ്ട് ഈ തീരുമാനമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

എനിക്കീ രാഷ്ട്രീയക്കാരുടെ കുപ്പായം ഒരിക്കലും ചേര്‍ത്തില്ല. അത് ഫിറ്റല്ല എനിക്ക്. ഞാന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടെന്നിരിക്കട്ടെ. നാളെ അവര്‍ക്കതിരെ ഒരു അഭിപ്രായം വന്നാല്‍ ഞാന്‍ അത് വിളിച്ചുപറയും. അതവര്‍ക്ക് സഹിക്കുകേല. ഒരു പാര്‍ട്ടിസാന്‍ ആറ്റിട്യൂഡ് എടുക്കാന്‍ പറ്റാത്തിടത്തോളം എനിക്കത് സാധിക്കില്ല.' എന്നാണ് കെമാല്‍ പാഷയുടെ നേരത്തെയുള്ള വാക്കുകള്‍.

വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കെമാല്‍ പാഷ നടത്തിയ പരാമര്‍ശവും അടുത്തിടെ വിവാദമായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രസ്താവന. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. നീതിപീഠത്തില്‍ ഉന്നതസ്ഥാനം വഹിച്ചവര്‍ അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുതെന്നും അതിനോട് സഹതപിക്കാനേ നിര്‍വാഹമുള്ളൂ എന്നാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. ആ അടിക്ക് മറുപടിയിലാണ് ജസ്റ്റിസ് കെമാല്‍ പാഷ കോണ്‍ഗ്രസ് കൂറ് പ്രഖ്യാപിച്ചത്. എന്തായാലും ഭാവി ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends