ആദ്യ കാലത്തു മുന്‍ഷി വേഷം ചെയ്ത് പ്രശസ്തനായ ശിവശങ്കരക്കുറുപ്പ് അന്തരിച്ചു

ഏഷ്യാനെറ്റിന്റെ വാര്‍ത്താധിഷ്ഠിത പരിപാടിയായ മുന്‍ഷിയില്‍ ആദ്യ കാലത്തു മുന്‍ഷി വേഷം ചെയ്ത് പ്രശസ്തനായ കുറുമണ്ടല്‍ബി അശ്വതിയില്‍ കെ.പി. ശിവശങ്കരക്കുറുപ്പ് (94) നിര്യാതനായി.
മുന്‍ഷി' യില്‍ ആദ്യത്തെ 10 വര്‍ഷം തുടര്‍ച്ചയായി 'മുന്‍ഷി'യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പി ച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്.പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തോ ടെ ഈ കഥാപാത്രത്തില്‍ നിന്ന് മാറുകയായിരുന്നു.സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയനില്‍ പബ്‌ളി സിറ്റി ഓഫീസറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്.
തുടക്കം നാടകത്തിലൂടെ കെ.പി.എ.സി.യുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെയാണ് കെപിഎസ് കുറുപ്പ് അഭിനയരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് ഓള്‍ ഇന്ത്യാ റേഡിയോ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത നാടകങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























