ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. അഞ്ച് കമ്പനികളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് ഇഡി നോട്ടീസയച്ചത്.അഞ്ച് കമ്പനികള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. അടുത്തയാഴ്ച മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഇതിന് ശേഷമായിരിക്കും കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.
അതേസമയം എംസി ഖമറുദ്ദീന്‍ എംഎല്‍എ ജയിലിലായതിനാല്‍ ചോദ്യം ചെയ്യുന്ന തിയതി നിശ്ചയിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എണ്ണൂറിലധികം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലധികം തട്ടിയെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























