Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചുമ്മാതല്ല വെളിപ്പെടുത്തിയത്... യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാമെന്ന് കെമാല്‍ പാഷ പറഞ്ഞത് എന്തിന്? കെമാല്‍ പാഷയെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ അദ്ദേഹം ആവശ്യപ്പെടുന്ന സീറ്റില്‍ മത്സരിപ്പിക്കാമെന്ന് ചെന്നിത്തലയുടെ ഉറപ്പ്

10 JANUARY 2021 09:37 AM IST
മലയാളി വാര്‍ത്ത

കെ.എം. മാണിയെ കൊണ്ട് ധനമന്ത്രി സ്ഥാനം രാജിവയപ്പിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ വിരമിച്ച ഹൈക്കോടതി ജഡ്ജി ബി. കെമാല്‍ പാഷയെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ അദ്ദേഹം ആവശ്യപ്പെടുന്ന സീറ്റില്‍ മത്സരിപ്പിക്കാമെന്ന് ചെന്നിത്തലയുടെ ഉറപ്പ്

യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാമെന്ന് കെമാല്‍ പാഷ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് കെമാല്‍ പാഷ പറഞ്ഞു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു.

ഹൈകോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം നിരവധി രാഷ്ട്രീയ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയ ജഡ്ജിയാണ് കെമാല്‍ പാഷ. വൈറ്റില മേല്‍പ്പാല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും മുഖ്യമന്ത്രിയെ വരെ പ്രകോപിച്ചു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം.

പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫുമായി ബന്ധപ്പെട്ടവര്‍ തന്നെ സമീപിച്ചെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയത്തോടാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

'പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചു. എന്നാല്‍ എറണാകുളത്തെ മണ്ഡലങ്ങളാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്നറിയിച്ചു. അഴിമതി നടത്താന്‍ ആരേയും സമ്മതിക്കില്ല' കെമാല്‍ പാഷ പറഞ്ഞു.

കോണ്‍ഗ്രസാണ് പാര്‍ട്ടി. അഴിമതി തടയാന്‍ പാഷ ചെന്നാല്‍ വിവരമറിയും.

യുഡിഎഫിന്റെ ഭാഗമായിട്ടല്ലെങ്കില്‍ സ്വതന്ത്രനായിട്ട് മത്സരിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലോ അതിന് സമീപ മണ്ഡലങ്ങളിലോ ആണ് ശ്രമിക്കുന്നതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. അതായത് പി ടി തോമസിനെ വെട്ടുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ അതിപ്രസരമായതിനാല്‍ പിടിയെ വെട്ടിയാലും അതിശയിക്കാനാവില്ല.

എന്നാല്‍ കമാല്‍ പാഷക്ക് മുഖ്യമന്ത്രിയില്‍ നിന്ന് കണക്കിന് കിട്ടി . ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഏറെ നാളായി ജസ്റ്റിസ് കമാല്‍ പാഷ സി പി എമ്മിന്റെ നോട്ടപുള്ളിയായിട്ട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി പി എമ്മിനെ ഏറെ സഹായിച്ച ന്യായാധിപനാണ് പാഷ. ബാര്‍ക്കോഴ കേസില്‍ കെ.എം മാണി രാജിവയ്ക്കാനിടയായത് കമാല്‍പാഷ കാരണമാണ്. അന്ന് പാഷ നടത്തിയ സീസര്‍ പ്രയോഗം കെ.എം. മാണിയുടെ അടി തെറ്റിച്ചു. അദ്ദേഹം രാജീവയ്‌ക്കേണ്ടി വന്നത് രാജി വേണമെന്ന നിലപാട് കോണ്‍ഗ്രസ് കൂടി സ്വീകരിച്ചത് കൊണ്ടാണ്.

കമാല്‍ പാഷക്ക് സിപിഎം നേതാക്കളെക്കാള്‍ ബന്ധം കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് പാഷ. ചെന്നിത്തലയും താനും ഒരുമിച്ച് പഠിച്ചതാണെന്ന് മലയാളം വാരികയില്‍ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ പാഷ വെളിപ്പെടുത്തിയിരുന്നു. ചെന്നിത്തല കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് തങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന്റെ കഥ പാഷ പറഞ്ഞത്. താന്‍ പറഞ്ഞാല്‍ ചെന്നിത്തലയും ചെന്നിത്തല പറഞ്ഞാല്‍ താനും അതേപടി കേള്‍ക്കും എന്നും പാഷ പറഞ്ഞു. കെ.എം മാണിയെ കേസില്‍ കുരുക്കാന്‍ ചെന്നിത്തല പറഞ്ഞോ എന്ന് ലേഖകന്‍ ചോദിച്ചതുമില്ല പാഷ പറഞ്ഞതുമില്ല. കാരണം കെഎം മാണിയെ കുരുക്കിയത് രമേശ് ചെന്നിത്തലയാണെന്ന് ഇന്നും കേരള കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കമാല്‍ പാഷ സ്വീകരിച്ച നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കമാല്‍ പാഷക്കെതിരെ അതി ശക്തമായ നിലപാടാണ് പിണറായിക്കുള്ളത്. കാസര്‍കോട് കൂട്ടകൊലയില്‍ പാഷ ചെയ്ത ഉപദ്രവങ്ങള്‍ സിപിഎം നേതാക്കള്‍ക്കെല്ലാം അറിയാം. അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോഴെങ്കിലും ശല്യം കുറയുമെന്നാണ് സി പി എം കരുതിയിരുന്നത്. എന്നാല്‍ പ്രസംഗ വേദികളില്‍ കൂടി സി പി എമ്മിനെതിരെ കമാല്‍ പാഷ പ്രകമ്പനങ്ങള്‍ നടത്തി. അതോടെയാണ് സി പി എമ്മും സര്‍ക്കാരും പാഷയെ ലക്ഷ്യമിട്ടത്.

തന്റെ പിതാവിനെ കൊന്ന സീസര്‍ ഉപജ്ഞാതാവ് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങുമ്പോള്‍ താന്‍ മുന്നണി വിട്ടത് എത്ര നന്നായെന്നായിരിക്കും ജോസ് കെ മാണി ചിന്തിക്കുന്നത്. ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ അടുത്ത കാബിനറ്റില്‍ പാഷ മന്ത്രിയായാലും അതിശയിക്കാനില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends