വി.എസ്. അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തിയത്; വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പിണറായി വിജയനെ കർക്കശമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.എസ്. അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തിയതെന്നായിരുന്നു രമേശ് ചെന്നിത്തല വിമർശിച്ചത് . പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി
ലാവ്‍ലിനില്‍ പിണറായി ബി.ജെ.പിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമണം നടത്തിയത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഭരണപക്ഷത്തിനെതിരേയും ശക്തമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിക്കുകയുണ്ടായി . ജയില്‍ കാട്ടി കമ്മ്യൂണിസ്റ്റ്കാരെ പേടിപ്പിക്കേണ്ട നേരത്തെ പലരും അതിന് ശ്രമിച്ചതാണ്, നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് രൂക്ഷഭാഷയിലായിരുന്നു ചെന്നിത്തല മറുപടി നൽകിയത് .
https://www.facebook.com/Malayalivartha