മധ്യ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

മധ്യ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതോടെ കേരളം ജാഗ്രതയിലാണ് . എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ പ്രസ്തുത പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല .അതേസമയം കേരള, കര്‍ണാടകം തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലം തെറ്റിയ മഴയാണ് കേരളത്തിൽ. കേരളത്തിലെ മഴ തുടരുമെന്ന് പ്രവചനമുണ്ടായിരുന്നു. മിക്ക ജില്ലകളിലും തണുപ്പ് കൂടി. അസാധാരണ കാലാസ്ഥ മാറ്റമെന്ന് വിദഗ്ധർ പറഞ്ഞു. നൂറ്റാണ്ടിനിടയിൽ ഏറ്റവുമധികം മഴ കിട്ടിയത് ജനുവരിയിൽ ആണ്. തുലാവർഷത്തിൽ 26 ശതമാനം മഴ കുറഞ്ഞു. കാർഷിക കലണ്ടറിൻ്റെ താളം തെറ്റി . കാർഷിക ഉത്പാദനം ഇടിയുമെന്ന് ആശങ്കയോടൊപ്പം തന്നെ കൃഷിവിളകളെ ബാധിച്ചു തുടങ്ങി.
https://www.facebook.com/Malayalivartha