സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... നിവിന്‍ പോളിയോടൊപ്പം ഫോട്ടോയെടുത്തതിന്റെ പേരില്‍ പോലീസുകാരന്‍ കുട ചൂടിയതിന്റെ പേരില്‍ വിവാദത്തിലായി മലയാളികള്‍ ഹൃദയത്തിലേറ്റിയ യുവ പോലീസ് ഓഫീസര്‍ മെറിന്‍ ജോസഫിന് പിന്നാലെ മലയാളികളുടെ മനസിളക്കി ഡിസിപി ഐശ്വര്യ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഐശ്വര്യ ശ്രദ്ധേയയാകുന്നു

മലയാളികള്‍ ഏറെ നെഞ്ചിലേറ്റിയ പോലീസ് ഓഫീസറാണ് മെറിന്‍ ജോസഫ്. കൊച്ചി അസി. പോസീസ് കമ്മീഷണറായി എത്തുന്നതിന് മുമ്പേ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് മെറിന്‍ ജോസഫ്. പിന്നെ മലയാളികളുടെ പ്രത്യേകിച്ചും കൊച്ചിക്കാരുടെ ഇഷ്ട പോലീസ് ഓഫീസറായി മാറി. പിന്നീട് മെറിന്‍ ജോസഫ് ചെയ്യുന്നതെല്ലാം വാര്‍ത്തയാക്കി മാധ്യമങ്ങളും ആഘോഷിച്ചു.
പ്രേമം സിനിമയും നായകന്‍ നിവിന്‍ പോളിയും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്ത് ഒരു പൊതുപരിപാടിയില്‍ വച്ച് ഹൈബി ഈഡന്‍ എംഎല്‍എ എടുത്ത ഫോട്ടോ കാരണം മെറിന്‍ ജോസഫിന് മേലുദ്യോഗസ്ഥരോട് മറുപടി പറയേണ്ടി വന്നു. പക്വതയില്ലാത്ത പെരുമാറ്റമാണ് മെറിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന വിമര്‍ശനമാണ് എസിപി നേരിട്ടത്. ഇതിനിടെയാണ് മൂവാറ്റുപുഴയില്‍ എസിപിയായി നിയമിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍, അവിടെയും ചില പ്രശ്‌നങ്ങള്‍ വന്നതോടെയാണ് മെറിനെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. മെറിന് അവിടെ നിന്നും വീണ്ടും സ്ഥാനചലനം ഉണ്ടായി. പൊലീസുകാരനെക്കൊണ്ടു കുട ചൂടിപ്പിച്ചു എന്ന കാരണത്തിലാണ് മെറിന്‍ ജോസഫിനു സ്ഥാനചലനമുണ്ടായത്.
മെറിനെ പോലെ ഐശ്വര്യമായി കൊച്ചിയില്‍ ചാര്‍ജെടുത്ത ഡിസിപി ഐശ്വര്യ ഡോങ്‌റെയും മലയാളികളുടെ പ്രീയപ്പെട്ടവളായി മാറുകയാണ്. മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്‌റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
സംഭവം വാര്‍ത്തയാകുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് പതിവുപോലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് ഐശ്വര്യ മഫ്തിയില്‍ എറണാകുളം നോര്‍ത്തിലുള്ള വനിത പൊലീസ് സ്‌റ്റേഷനില്‍ അടിയന്തര സന്ദര്‍ശനത്തിനെത്തുന്നത്. വാഹനം നോര്‍ത്ത് സ്‌റ്റേഷനു മുന്നില്‍ പാര്‍ക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്‌റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തില്‍ സ്‌റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പൊലീസ് തടഞ്ഞു ചോദ്യം ചെയ്തു.
ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തില്‍ വന്നതു കണ്ടില്ലെന്നും സിവില്‍ വേഷത്തിലായതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫിസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പൊലീസുകാര്‍ക്കിടയില്‍നിന്ന് ഉയരുന്നത്. പുതുവര്‍ഷത്തില്‍ ചുമതലയേറ്റെങ്കിലും മറ്റു പല കാരണം കൊണ്ടും അഞ്ചു ദിവസത്തിലേറെ തിരുവനന്തപുരത്തു തന്നെയായിരുന്നു ഐശ്വര്യ.
അങ്ങനെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണെങ്കിലും ഡിസിപി ഐശ്വര്യ കൊച്ചിക്കാരുടേയും മലയാളികളുടേയും സുന്ദര ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. ഇപ്പോഴേ ഐശ്വര്യയുടെ ഫേസ്ബുക്ക് മലയാളികള്‍ തപ്പിത്തുടങ്ങി. ഇനി ഐശ്വര്യ പറയുന്നതും ചെയ്യുന്നതും വാര്‍ത്തയാകും. അതാണ് നമ്മള്‍ മലയാളികള്‍.
"
https://www.facebook.com/Malayalivartha