ആരും തടഞ്ഞില്ലെങ്കിലും... ശബരിമലയില്‍ യുവതികളെ കയറ്റി ഭക്തരുടെ മനസിനെ മരവിപ്പിച്ചവര്‍ക്ക് വമ്പന്‍ തിരിച്ചടി; ഭക്തരുടെ കാണിക്ക എടുത്തിട്ട് ഭക്തര്‍ക്കെതിരെ തിരിയുന്ന ഏര്‍പ്പാട് ഇനി നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ അന്ന് ആഞ്ഞടിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്ത്; ആള്‍ക്കൂട്ടമില്ലെങ്കിലും ആചാരപ്പകിട്ട് കുറയാതെ മനംനിറച്ച് മകരജ്യോതി

ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരും പാര്‍ട്ടിയും എത്ര തവണയാ ശ്രമിച്ചത്. അവസാനം അവര്‍ അത് വിജയിപ്പിക്കുകയും ചെയ്തു. അന്നേ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തതാണ് ആരും കാണിക്കയിടരുതെന്ന്. ഭക്തരുടെ പണം എടുത്ത് സര്‍ക്കാര്‍ പണക്കാരാകേണ്ടെന്ന്. അതോടെ വലിയ സാമ്പത്തിക ഇടിവാണ് ഉണ്ടായത്. ഇത് മറ്റ് ദേവസ്വം ക്ഷേത്രങ്ങളില്‍ കൂടി വ്യാപിച്ചതോടെ കാര്യം മാറി. അന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് സര്‍ക്കാരിന് കാണിക്ക പണം വേണ്ടെന്നും സര്‍ക്കാര്‍ ഇങ്ങോട്ടാണ് പണം ഇറക്കുന്നതെന്നുമാണ്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി പറയേണ്ട അവസ്ഥയായി.
ശബരിമലയെ സഹായിക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. കോവിഡ് ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെ വരുമാനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അഭ്യര്‍ഥന. മുന്‍വര്‍ഷം 260 കോടി രൂപയായിരുന്ന വരുമാനം ഈ വര്‍ഷം 16 കോടിയായി കുറഞ്ഞു. കോവിഡിനെത്തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വരുമാനം കുറവാണ്. സാമ്പത്തിക ഭദ്രത കുറഞ്ഞ ക്ഷേത്രങ്ങള്‍ക്കു സംരക്ഷണകവചമായി നിന്ന ശബരിമലയില്‍ വരുമാനം കുറഞ്ഞതു പ്രതിസന്ധി രൂക്ഷമാക്കും. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉണ്ടാവും. ഇതോടൊപ്പം ഭക്തരുടെ സഹകരണംകൂടിയുണ്ടെങ്കില്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവും എന്നാണ് മന്ത്രി പറഞ്ഞത്. അല്ല അതുവേണ്ട മൊത്തത്തില്‍ സര്‍ക്കാരിന് സഹായിച്ചുകൂടെ.
അതേസമയം ആള്‍ക്കൂട്ടമില്ലെങ്കിലും ആചാരപ്പകിട്ട് കുറയാതെ മനംനിറച്ച് മകരജ്യോതി ആഘോഷിച്ചു. കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞപ്പോള്‍ സന്നിധാനത്തു കാത്തുനിന്നവര്‍ കൈകള്‍ കൂപ്പി ശരണംവിളിച്ചു. ശരണംവിളിയും മണിനാദവും ഇഴുകി ചേര്‍ന്ന സന്ധ്യയില്‍ 6.42 ന് ആദ്യം മകരജ്യോതി മിന്നിമറഞ്ഞു. പിന്നാലെ രണ്ടു തവണകൂടി ജ്യോതി തെളിഞ്ഞു. ഭക്തരുടെ ഹൃദയസരസില്‍ സഹസ്ര പത്മങ്ങള്‍ വിരിയിച്ച് ആകാശത്തു മകരസംക്രമ നക്ഷത്രവും മിഴിതുറന്നു. സംക്രമപ്രഭയില്‍ പൊന്നമ്പലം പ്രഭാപൂരിതമായി. കര്‍പ്പൂര ദീപപ്രഭയില്‍ സന്നിധാനം ജ്വലിച്ചുനിന്നു.
മകരവിളക്ക് ദിവസമായ ഇന്നലെ പുലര്‍ച്ചെ അഞ്ചിനു നട തുറന്നു. നിര്‍മാല്യദര്‍ശനവും പതിവ് അഭിഷേകവുമുണ്ടായിരുന്നു. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കു പ്രവേശിച്ച രാവിലെ 8.14നു മകരസംക്രമ പൂജ നടന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്തത്.
ഉച്ചയ്ക്ക് അടച്ച നട വൈകിട്ട് അഞ്ചിനു വീണ്ടും തുറന്നു. അയ്യപ്പസന്നിധിയില്‍ പ്രത്യേകം പൂജിച്ച മാലകള്‍ കഴുത്തിലണിയിച്ചു തന്ത്രി കണ്ഠര് രാജീവര് തിരുവാഭരണം സ്വീകരിക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് അനുജ്ഞ നല്‍കി. തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര കാനനപാതകള്‍ പിന്നിട്ടു വലിയാനവട്ടവും ചെറിയാനവട്ടവും കടന്നു വൈകിട്ട് 5.45 നു ശരംകുത്തിയിലെത്തി.
പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ ഘോഷയാത്രയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പന്‍, സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്. തിരുമേനി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു സോപാനത്തേക്കാനയിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ. ജയരാജ്‌പോറ്റിയും ചേര്‍ന്നു തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീലകത്തെത്തിച്ച് ആഭരണങ്ങള്‍ ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തി. ഈ സമയം കിഴക്ക് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. അതോടെ മനസ് കുളിര്‍ത്ത് ശബരിമല സീസണ് അവസാനമായി. അടുത്ത വര്‍ഷമെങ്കിലും ശുഭകരമായ മണ്ഡലകാലം ഉണ്ടാവണേയെന്ന പ്രാര്‍ത്ഥനയിലാണ് മലയാളികള്‍.
"
https://www.facebook.com/Malayalivartha