ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി, ആരോഗ്യവകുപ്പിൽ നാലായിരം തസ്‌തികകൾ സൃഷ്‌ടിക്കും; പുതിയ പുലരിയുടെ പ്രതീക്ഷയുമായി ആറാം ബജറ്റ് അവതരണം; പതിവുപോലെ കവിത ചൊല്ലി ഡോ. തോമസ് ഐസക്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നു. കോവിഡ് അനന്തര കേരളത്തിന്‍റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ല്‍ 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പാക്കി. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2019,20 -ല്‍ കേരളത്തിന്റെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളര്‍ച്ച മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനമായി. ഇതേകാലയളവില്‍ രാജ്യത്തെ വളര്‍ച്ചനിരക്ക് 6.1-ല്‍നിന്ന് 4.2 ശതമാനമായിരുന്നു. അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha