കര്‍ഷകര്‍ക്ക് ആശ്വാസം... റബര്‍ കിലോഗ്രാമിന് 170 രൂപയായി് താങ്ങുവില വര്‍ദ്ധിപ്പിച്ചു... കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത്

വരുന്ന സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചതാണ്.
റബര്‍ കിലോഗ്രാമിന് 170 രൂപയായിട്ടാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇത് 150 രൂപയായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ ഡി എഫില്‍ വന്നതോടെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനം ബഡ്ജറ്റിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കിലോഗ്രാമിന് മിനിമം 200 രൂപ ഉറപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha