Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കം; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക

15 JANUARY 2021 08:37 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കമാവുകയാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനായി സംസ്ഥാനത്ത് 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.

വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണു രാജ്യത്ത് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. 4,33,500 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തെത്തിയത്. വിമാനമാര്‍ഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വാക്‌സിന്‍ ലോഡുകള്‍ എറണാകുളം, കോഴിക്കോട്, തിരുവന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറുകളിലേക്കു മാറ്റിയശേഷമാണു വിവിധ ജില്ലകളിലേക്കു വിതരണം ചെയതത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് എത്തിച്ചത്.
കോവീഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസാണ് ഓരോത്തരും എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുക. ഓരോ ആള്‍ക്കും 0.5 മില്ലി ലിറ്റര്‍ വാക്‌സിനാണ് കുത്തിവയ്പായി നല്‍കുന്നത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലു മുതല്‍ അഞ്ച് മിനിറ്റ് വരെ എടുക്കും. കയ്യിലെ ഡെല്‍റ്റോയിഡ് മസിലിലാണ് കുത്തിവയ്പ് നല്‍കുന്നത്.
എന്തെങ്കിലും മരുന്നുകളോ വാക്‌സിനോ ഭക്ഷണമോ അലര്‍ജിയുണ്ടങ്കിലും രക്തസ്രാവമോ രക്തം കനം കുറയുന്നതായ ആരോഗ്യ പ്രശ്‌നമോ ഉണ്ടെങ്കിലും കോവിഡ് 19 വാക്‌സിന്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഗര്‍ഭിണിയാണെങ്കിലും ആകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും മുലയൂട്ടുന്ന അമ്മയാണെങ്കിലും ആ വിവരവും അറിയിക്കണം. 18 വയസിന് താഴെയുളളവര്‍ക്കും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.
നേരത്തെ ഒരു ഡോസ് വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായവരും മറ്റെന്തെങ്കിലും വാക്‌സിനോ മരുന്നോ അലര്‍ജിയുള്ളവരും കോവിഷീല്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും എത്രയും പെട്ടെന്ന് അവരുടെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണം. വാക്‌സിനേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കുകയും വാക്‌സിന്‍ ലഭിച്ച വിവരം ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വാക്‌സിന്‍ സ്വീകരിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാണ്.
പത്തിലൊരാള്‍ക്ക് കുത്തിവയ്പ്് എടുത്ത സ്ഥലത്ത് ആര്‍ദ്രത, വേദന, ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം അല്ലെങ്കില്‍ ചതവ്, ക്ഷീണം അസുഖം ഉള്ളതുപോലുള്ള തോന്നല്‍ തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും 100 പേരില്‍ ഒരാള്‍ക്ക് തലവേദന, സന്ധിവേദന, ഛര്‍ദ്ദിക്കാന്‍ തോന്നുക, പനി, ജലദോഷം, ചുമ, തണുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും കാണാറുണ്ട്. തലകറക്കം, വിശപ്പിലായ്മ, വയറുവേദന, അമിത വിയര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വളരെ വിരളമായി കണ്ടുവരുന്നു.
വാക്‌സിന്‍ എടുത്ത ശേഷം കടുത്ത അലര്‍ജി അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോവുകയോ ചെയ്യണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (2 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (2 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (3 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (3 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (3 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (4 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (8 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (9 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (9 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (9 hours ago)

Malayali Vartha Recommends