Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വിവാഹവും പ്രണയവും ഏക ഭർതൃ/പത്നി സമ്പ്രദായവും കൂട്ടികെട്ടിയിട്ട് അധികം നാളുകളായിട്ടില്ല; നാലായിരം വർഷങ്ങൾക്ക് മുൻപ് ഇരുപതോ മുപ്പതോ ആളുകളുള്ള ഗ്രൂപ്പുകൾ ആയി കായ്ഖനികൾ പെറുക്കിയും നായാടിയും നടന്ന സമയത്ത് മറ്റുള്ള എല്ലാ വസ്തുക്കളെയും എന്ന പോലെ ഭാര്യമാരെയും ഭർത്താക്കന്മാരേയും പരസ്പരം പങ്കുവെച്ചു നടന്ന ഒരു കൂട്ടരാണ് മനുഷ്യർ; ശ്രദ്ധേയമാകുന്ന ഫേസ്ബുക്ക് കുറിപ്പ്

16 JANUARY 2021 02:13 PM IST
മലയാളി വാര്‍ത്ത

വളരെയധികം ജനപ്രീതി നേടിയ ഷോർട്ട് ഫിലിം ആണ് ഫ്രീഡം അറ്റ് ദി മിഡ്‌ നൈറ്റ്‌. ആ ഷോർട്ട് ഫിലിമിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. വളരെ കാതലായ ഒരു വിഷയമാണ് അതിൽ അവതരിപ്പിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. നസീർ‌ ഹുസൈൻ പങ്ക് വച്ച ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; 


വിവാഹം : കുടുംബത്തിന്റെ തുടക്കവും പ്രണയത്തിന്റെ മരണവും...

സ്വന്തം ഭർത്താവ് ഒരു ഗുണവും ഇല്ലാത്ത ഒരാളാണെങ്കിലും, മറ്റു സ്ത്രീകളുടെ അടുത്ത് ആനന്ദം തേടി പോകുന്ന ഒരാളാണെങ്കിലും, ഭാര്യ അദ്ദേഹത്തെ ദൈവത്തെ പോലെ കണക്കാക്കി, വിശ്വസ്തയായി പൂജിക്കണം. മേല്പറഞ്ഞ പോലെ മോശമായ ഒരാൾ ആണെകിലും, ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർ അടുത്ത ജന്മത്തിൽ ഒരു കുറുനരിയുടെ വയറ്റിൽ ജനിക്കുകയും, ജനനം മുതൽ മരണം വരെ രോഗപീഡകളാൽ അലയുകയും ചെയ്യും...


Freedom at midnight എന്ന ചെറുസിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം നൂറ്റാണ്ടിലോ മറ്റോ എഴുതിയ സ്ത്രീവിരുദ്ധമായ മനുസ്മൃതിയിൽ നിന്ന് മുകളിൽ ചേർത്തിരിക്കുന്ന ഖണ്ഡികയിൽ ഒതുക്കാം. സമൂഹം എങ്ങിനെയാണോ അതാണ് കലയിൽ കാണുന്നത് എന്നത് കൊണ്ട്, ഈ സിനിമ എനിക്കിഷ്ടപ്പെട്ട ഒന്നാണ്, വിഷയത്തിലേക്ക് വരുമ്പോൾ ചർച്ച ചെയ്യാൻ അനേകം കാര്യങ്ങളുണ്ട് എന്ന് മാത്രം. അനുപമയുടെ സാരിയും, മഴയും, പ്ലമ്പറും, അവസാനത്തെ സീനിലെ ചെടികളും എല്ലാവരും ചർച്ച ചെയ്തു കഴിഞ്ഞെങ്കിൽ കുറച്ചു കൂടി കാതലായ കാര്യങ്ങൾ ഇനി നമുക്ക് അന്വേഷിക്കാം.

നമ്മളിൽ പലരും കരുതുന്ന പോലെ വിവാഹവും പ്രണയവും ഏക ഭർതൃ/പത്നി സമ്പ്രദായവും കൂട്ടികെട്ടിയിട്ട് അധികം നാളുകളായിട്ടില്ല. ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുൻപ് ഇരുപതോ മുപ്പതോ ആളുകളുള്ള ഗ്രൂപ്പുകൾ ആയി കായ്ഖനികൾ പെറുക്കിയും നായാടിയും നടന്ന സമയത്ത് മറ്റുള്ള എല്ലാ വസ്തുക്കളെയും എന്ന പോലെ ഭാര്യമാരെയും ഭർത്താക്കന്മാരേയും പരസ്പരം പങ്കുവെച്ചു നടന്ന ഒരു കൂട്ടരാണ് മനുഷ്യർ. അതിനു ശേഷം കൃഷി തുടങ്ങുകയും സ്വകാര്യ സ്വത്ത് സമ്പാദനവും തുടങ്ങിയതിനു ശേഷം മാത്രമാണ്, സ്വത്തിന്റെ പിന്തുടർച്ച തന്റെ രക്തത്തിലുള്ള ഒരാൾക്ക് പോകണം എന്ന കാരണം കൊണ്ട് ഒരു പുരുഷനും ഒരു ഭാര്യയും അടങ്ങിയ കുടുംബം എന്ന അവസ്ഥ വരുന്നത്. ഉണ്ടാകുന്ന കുട്ടി തന്റേത് ആണെന്ന് ഉറപ്പു വരുത്തുകയും അതുവഴി സ്വകാര്യ സ്വത്തിന്റെ പിന്തുടർച്ചാവകാശം തന്റെ തന്നെ DNA ഉള്ള ഒരാളിലേക്ക് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് അതുവഴി മനുഷ്യൻ ചെയ്തത്. പ്രണയം അപ്പോഴും വിവാഹത്തിന്റെ ഭാഗം ആയിരുന്നില്ല.

മഹാഭാരതത്തിലെ അംബയെ തട്ടിക്കൊണ്ടു പോയ കഥ മുതൽ, രജപുത്രരും ആയി രാഷ്ട്രീയ ബന്ധമുണ്ടാക്കാൻ മുഗൾ ചക്രവർത്തിമാർ നടത്തിയ രജപുത്ര രാജകുമാരിമാരും ആയുള്ള വിവാഹങ്ങൾ വരെ വിവാഹങ്ങൾ സൗകര്യങ്ങൾക്ക് വേണ്ടിയും, രാഷ്ട്രീയ അധികാരം ഉറപ്പിക്കാനും മറ്റുമായി ചെയ്തിരുന്നതാണ് എന്ന് കാണാം. ലൈംഗികതയുടെ കാര്യത്തിലും വിവാഹം ലൈംഗികതയ്ക്ക് വേണ്ടിയുള്ള സമ്മതം ആയിരുന്നില്ല. പല പങ്കാളികൾ ഉള്ള ഒരു വ്യവസ്ഥയാണ് കേരളത്തിലെ നായന്മാരുടെ ഇടയിൽ പോലും ഈയടുത്ത കാലം വരെ നിലനിന്നിരുന്നത്. Marriage of convenience ആയിരുന്നു ഇതിൽ പലതും. ഇന്നും അറേഞ്ച് മാര്യേജ് നടക്കുമ്പോൾ രണ്ടു കുടുംബങ്ങൾ തമ്മില്ലുള്ള പൊരുത്തം വിവാഹത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യമായി കണക്കാക്കാൻ ചരിത്രപരമായ കാരണം ഇതാണ്.

പക്ഷെ പ്രണയം, ലൈംഗികത, കുട്ടികൾ അടങ്ങുന്ന കുടുംബം എന്നിവ വിവാഹം എന്ന ഒരേ നൂലിൽ കോർക്കുമ്പോൾ അതിന്റെയാത്ത വലിയ ബുദ്ധിമുട്ടികൾ ഉണ്ടാകുന്നതായി നമുക്ക് കാണാം. പണ്ട് ഗോത്രങ്ങളായും, വംശങ്ങളായും, കൂട്ടുകുടുംബങ്ങളായും ജീവിച്ചിരുന്ന മനുഷ്യർ ഒരാളും അയാളുടെ ഭാര്യയും കുട്ടികളും, അയാളുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു ന്യൂക്ലിയർ കുടുംബ വ്യവസ്ഥയിലേക്ക് മാറി. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ് ഇതിൽ ഏറ്റവും വലുതായുള്ളത്.

രണ്ടു വ്യക്തികൾ പരസ്പരം കണ്ടുമുട്ടി ഡേറ്റ് ചെയ്ത് അവർക്ക് ഇഷ്ടമായി കഴിഞ്ഞ്, അവർ സമ്പാദിച്ച പണം കൊണ്ട് വിവാഹം നടത്തുകയും, വിവാഹത്തിന് മുൻപോ ശേഷമോ അവർ രണ്ടുപേരും ഒരു വീടെടുത്ത് മാറി അവിടെ അവരുടെ പുതിയ കുടുംബം തുടങ്ങുക എന്നതാണ് വികസിത രാജ്യങ്ങളിൽ നിലവിലുള്ള സ്ഥിതി. ഇതിന്റെ ഗുണം എന്നത് കുട്ടികളുട വിവാഹം കഴിഞ്ഞാലും മാതാപിതാക്കൾക്ക് അവരുടെ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ട്. കുട്ടികളുടെ വിവാഹം കഴിഞ്ഞാലും അച്ഛനും അമ്മയും ലൈംഗികമായി ബന്ധപെടുന്നവർ ആണെന്ന് നമ്മളിൽ പലരും മനസിലാക്കാത്ത അല്ലെങ്കിൽ ഓർക്കാത്ത സംഗതിയാണ്. നമ്മുടെ നാട്ടിലെ പോലെ മക്കൾ വിവാഹം കഴിഞ്ഞു ഒരേ വീട്ടിൽ തന്നെ താമസിക്കുമ്പോൾ യഥാർത്ഥത്തിൽ ആ വീട്ടിൽ രണ്ടു കുടുംബങ്ങൾ ഉണ്ട്, നമ്മളിൽ പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളുടെ കുടുംബത്തെ കുറിച്ച് മാത്രമാണ് എന്ന് മാത്രം. മാതാപിതാക്കളുടെ ലൈംഗികത നമ്മുക്ക് ഒരു വിഷമായി വരിക തന്നെയില്ല.

ഇന്ത്യയിലെ വിവാഹങ്ങളിൽ പ്രണയം എന്നത് അടിച്ചേൽപ്പിക്കപെടുന്ന ഒന്നാണ്. ശരിക്കും സംഭവിക്കുന്നത് ഒരു പുരുഷൻ പ്രായം ആകുമ്പോൾ അയാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു പെൺകുട്ടിയ അവളുടെ തന്നെ മാതാപിതാക്കളുടെ പണം കൂടി വാങ്ങിച്ചു കൊണ്ട് വീട്ടിൽ കൊണ്ട് നിർത്തുക എന്ന ഒരു വിരോധാഭാസമാണ്. അത് മാത്രമല്ല ഇയാൾക്കും ഇയാളുടെ കുടുംബത്തിനുമുള്ള ഭക്ഷണം, അത് പാത്രിരാത്രിയിൽ ആവശ്യപ്പെടുന്ന സേമിയ ഉപ്പുമാവ് വരെ, പെൺകുട്ടി ഉണ്ടാക്കി കൊടുക്കണം. ആണുങ്ങൾ അടുക്കകളയിൽ കയറിയാൽ അതൊരു മോശമായ കാര്യമായി കണ്ട് വഴക്കു പറഞ്ഞു പുറത്തേക്കിറക്കി വിടുന്ന അമ്മമാർ ഉള്ള നാടാണ് നമ്മുടേത്.

ആണുങ്ങളുടെ അമ്മമാരും, ഭാര്യമാരും തമ്മിൽ വലിയ തോതിലുള്ള അധികാര വടംവലികളും ഈഗോ മൂലമുള്ള വഴക്കുകളും സ്ഥിരം നടക്കുന്ന ഒരിടമാണ് നമ്മുടെ മേല്പറഞ്ഞ പോലുള്ള നാട്ടിലെ വീടുകൾ. പല അടുക്കളകളും യുദ്ധക്കളങ്ങളാണ്. പുരുഷൻ ആയിരുന്നു ഇതുപോലെ വിവാഹം കഴിഞ്ഞു പെണ്ണിന്റെ വീട്ടിൽ പോയി അടുക്കളയിൽ പെരുമാറുന്നത് എങ്കിൽ ഇതിനേക്കാൾ വലിയ യുദ്ധം നടന്നേനെ എന്നത് വേറെ കാര്യം. ഇതിനു ഒരു പോംവഴി ഞാൻ ആദ്യം പറഞ്ഞ പോലെ സ്വയം അധ്വാനിച്ചു കിട്ടിയ പണം കൊണ്ട് വിവാഹം കഴിക്കുകയും, വേറെ ഒരു വീടെടുത്ത് മാറുകയും, ചെയുക എന്നതാണ്. ദൂരെ ഒരിടത്തേക്ക് പോകണം എന്നല്ല, അടുത്ത് തന്നെ ഒരു വീടെടുത്ത് മാറാം , പേരക്കുട്ടികൾക്ക് മുത്തശ്ശന്മാരും, മുത്തശ്ശിമാരും ആയി ആരോഗ്യകരമായ ബന്ധം ഉണ്ടാകാനും അതാണ് നല്ലത്. ഇന്നത്തെകാലത്ത് പല വീടുകളിലും മേല്പറഞ്ഞ ഈഗോ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന കുടുംബ വഴക്കുകൾക്ക് സാക്ഷിയാവുന്ന കുട്ടികളാണ് കൂടുതൽ.

അപ്പോൾ ഉയർന്നു വരുന്ന ചോദ്യം പ്രായമായ അച്ഛനമ്മമ്മാരെ ആര് നോക്കും എന്നതാണ്. തീർച്ചയായും അവർ വയസായി കഴിഞ്ഞാൽ നമ്മൾ തന്നെ നോക്കണം. പക്ഷെ അതുവരെ അവർക്ക് അവരുടേതായ സ്വാതന്ത്ര്യവും, നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യവും ഉള്ളതാണ് നല്ലത്. ഇതൊക്കെ ഞാൻ പറയുന്നത് വേറെ വീടെടുത്ത് നിൽക്കാൻ പ്രിവിലേജ് ഉള്ളത് കൊണ്ടാണ് എന്ന് എനിക്ക് നന്നായി അറിയാം. പലപ്പോഴും സാമ്പത്തിക കാരണങ്ങളാണ് ഒരേ വീട്ടിൽ വിവാഹം കഴിഞ്ഞു തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

പ്രണയത്തിന്റെ കാര്യത്തിലും ലൈംഗികതയുടെ കാര്യത്തിലും വിവാഹം ഒരു പരാജയപ്പെട്ട സിസ്റ്റം ആണ്. കാരണം വിവാഹം കഴിഞ്ഞ് കുട്ടികളുടെ കാര്യങ്ങളും, വീടിന്റെ കാര്യങ്ങളും ആളുകൾ തമ്മിലുള്ള റിലേഷന്ഷിപ്പിന്റെ കാര്യങ്ങളും എല്ലാം പ്രണയത്തിന്റെ കഥ കഴിക്കുന്ന കാര്യങ്ങളാണ്. വർഷങ്ങളോളം ആദ്യത്തെ പ്രണയം നിലനിർത്തി കൊണ്ടുപോകുന്നത് അസാധാരണ കഴിവ് വേണ്ട ഒരു സംഗതിയാണ്.

ലൈംഗികതയുടെ കാര്യത്തിലാണ് ഇത് കൂടുതൽ സത്യമാകുന്നത്. നമ്മുടെ കൗമാര പ്രായത്തിലോ വിവാഹ സമയത്തോ ഉണ്ടായിരുന്ന ലൈംഗിക താല്പര്യങ്ങൾ ആകണമെന്നില്ല കുറെ വർഷങ്ങൾ കഴിഞ്ഞു നമ്മുടേത്. ലൈംഗിക താല്പര്യങ്ങൾ മാറിക്കൊണ്ടിരിക്കും. ഡേറ്റ് ചെയ്യാതെ, പരസ്പരം ബന്ധപ്പെടാതെ നടക്കുന്ന അറേൻജ്‌ഡ്‌ കല്യാണങ്ങളിൽ ഒരു പക്ഷെ വിവാഹം കഴിക്കുമ്പോൾ തന്നെ പങ്കാളികൾക്ക് വ്യത്യസത ലൈംഗിക താല്പര്യങ്ങൾ ഉണ്ടാകാം. വളരെയധികം പുരോഗമനമായ ഒരു ലൈംഗിക വീക്ഷണം പുലർത്തുന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത് പരമ്പരാഗതമായ ലൈംഗിക വീക്ഷണം ഉള്ള ഒരാൾ ആണെങ്കിൽ പ്രശ്നം ആദ്യരാത്രിയിലെ തുടങ്ങും.

ലക്ഷകണക്കിന് വർഷങ്ങൾ പല പങ്കാളികളും ആയി ബന്ധപെട്ടു നടന്ന മനുഷ്യൻ വിവാഹം എന്ന കരാറിൽ ഒരേ ഒരു പങ്കാളിയിലേക്ക് ചുരുങ്ങുമ്പോൾ അതുണ്ടാക്കുന്ന പ്രയാസങ്ങൾ ഇതിന്റെ കൂടിയ കൂട്ടിവായിക്കണം. ഈ സിനിമയിലെ നായകൻ വേറെ സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്യുന്നതും മറ്റും ഇത്തരം സ്വാഭാവിക ചോദനയുടെ ഫലം ആകാം. വളരെയധികം സോഷ്യലി കണ്ടിഷൻഡ് ആയ ആളുകളാണ് നമ്മൾ പുരുഷന്മാരും സ്ത്രീകളും. വളർന്നു വന്ന സാഹചര്യങ്ങളും നമ്മുടെ ലൈംഗിക പ്രതികരണങ്ങളെ ബാധിക്കാം. പക്ഷെ ആണുങ്ങൾ എന്ത് ചെയ്താലും സ്ത്രീകൾ പതിവ്രതകൾ ആയി ജീവിക്കണം എന്ന കള്ളത്തരം കൊണ്ടുണ്ടാകുന്ന സമൂഹമാണ് നമ്മുടെത്. ഒന്നുകിൽ വിവാഹം എന്ന കരാറിലെ ഏകഭർത്തൃ /ഭാര്യ ബന്ധം രണ്ടുപേരും പാലിക്കണം, അല്ലെങ്കിൽ പരസ്പരം തുറന്നു ചർച്ച ചെയ്തു രണ്ടുപേരും വേറെ പങ്കാളികളെ തേടണം.

ഈ സിനിമ അവസാനിക്കുന്നത് നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട പ്രതികരണത്തിലാണ്, അല്ലെങ്കിൽ പ്രതികരണമില്ലായ്മയിലാണ്. ഇന്ന് ഒരു പക്ഷെ സമൂഹം ഇങ്ങിനെ ആണെന്ന് ആയിരിക്കണം ചിത്രകാരൻ ഉദേശിച്ചത്‌, പക്ഷെ നാളെ നമ്മുടെ കുട്ടികൾ, മേല്പറഞ്ഞ പ്രണയവും, ലൈംഗികതയും, വിവാഹവും എല്ലാം പരസ്പരം ചർച്ച ചെയ്ത വേണ്ടത് എടുത്തും വേണ്ടാത്തത് തള്ളിക്കളഞ്ഞും, പ്രണയം ഉള്ളപ്പോൾ ചേർന്ന് നിന്നും, അല്ലാത്തപ്പോൾ സൗഹൃദത്തോടെ പിരിഞ്ഞും , സ്വന്തം കാലിൽ ആഹ്ലാദത്തോടെ ജീവിക്കുന്ന ഒരു സമയം വരട്ടെ എന്ന് ആശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (16 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (37 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends