1.6 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; മണിക്കടവ് സ്വദേശിയെ കുടുക്കിയത് എക്സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധന

മട്ടന്നൂരിൽ ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 1.6 കിലോ കഞ്ചാവുമായി ഉളിക്കല്‍ മണിക്കടവ് സ്വദേശി കദളിക്കാട്ടില്‍ ബോബിന്‍ മാത്യുവിനെ മട്ടന്നൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഇന്‍സ്‌പെക്ടര്‍ എ. കെ.വിജേഷിന്റെ നേതൃത്വത്തില്‍ പത്തൊന്‍പതാം മൈലില്‍ വാഹന പരിശോധന നടത്തവെയാണ് ബോബിന്‍ മാത്യുവിനെ അറസ്റ്റ് ചെയ്തത്. ബോബിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ സുമോ കാറും കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി.വി. സുലൈമാന്‍, പി.കെ. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.പി.ഹാരിസ്, വി. എന്‍.സതീശന്‍, ടി. ഒ.വിനോദ്, പി. പി.സുഹൈല്‍, വി. ശ്രീനിവാസന്‍, കെ.സി.ഹരികൃഷ്ണന്‍, ടി.എം.കേശവന്‍ എന്നിവരാണ് പരിശോധന നടത്തിയത്
https://www.facebook.com/Malayalivartha