നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം; കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കയ്പമംഗലം കൊപ്രക്കളത്ത് നിയന്ത്രണം വിട്ടു വന്ന കാര്‍ തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കൊപ്രക്കളം സെന്ററിലായിരുന്നു അപകടം. വടക്കുഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ ദേശീയപാതയോരത്തെ കലുങ്കില്‍ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മാള, പൊയ്യ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.
https://www.facebook.com/Malayalivartha