Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം; വിചിത്രമെന്ന് പ്രതിപക്ഷം; സിഎജി റിപ്പോര്‍ട്ടിലെ 41 മുതല്‍ 43വരെയുള്ള പേജുകള്‍ തള്ളണമെന്ന പ്രമേയത്തില്‍ ആവശ്യം; ചരിത്രത്തിലാദ്യമായി ഇത്തരമൊരു പ്രമേയം എന്തെങ്കിലും ഒരു സംസ്ഥാന നിയമസഭയിലെത്തുന്നത്

22 JANUARY 2021 11:57 AM IST
മലയാളി വാര്‍ത്ത

കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സിഎജി റിപ്പോര്‍ട്ടിലെ 3 പേജുകള്‍ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ടിലെ 41 മുതല്‍ 43വരെയുള്ള പേജുകള്‍ തള്ളണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നത്. പ്രമേയത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശനാണ് സംസാരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

സിഎജി റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സാധാരണ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടെന്ന ആരോപണത്തില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനു ക്ലീന്‍ ചിറ്റ് നല്‍കുകയും സിഎജിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സഭ അംഗീകരിച്ചിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.

സിഎജി റിപ്പോര്‍ട്ട് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചെന്നും, ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ വാദം കേള്‍ക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളക്കി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമേയത്തിലെ ആദ്യ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ സഭ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ അവസാന ഭാഗങ്ങള്‍ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങള്‍ വളരെ വിചിത്രമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെച്ചാല്‍ അത് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കും. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കോടതിയുടെ വിധിയുണ്ടായാല്‍ ആ വിധി നിരാകരിക്കുമെന്ന് പറയാന്‍ സഭയ്ക്ക് അധികാരമുണ്ടോ. സിഎജി റിപ്പോര്‍ട്ട് അവസാനവാക്കല്ല. നടപടി ക്രമങ്ങളിലൂടെ മാത്രമെ പിഎസിക്ക് പോലും അന്തിമ തീരുമാനം എടുക്കാനാകൂ. സിഎജിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തന്നെയാണ് കേന്ദ്രവും നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ പോലും വിമര്‍ശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രമേയത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (10 minutes ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (21 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (38 minutes ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (1 hour ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (2 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (3 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (3 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (4 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (5 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (5 hours ago)

Malayali Vartha Recommends