ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

മുസ്ലിം ലീഗ് മതേതരമാണെങ്കില്‍ താനും മതേതരവാദിയാണെന്ന് ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍. വിവാദ ഹിന്ദു എം.എല്‍എ പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ഇന്ന് ഗുരുവായൂരില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന വി.ഡി. സതീശനും കോണ്‍ഗ്രസും മതേതരവാദിയാണെങ്കില്‍ താനും മതേതരവാദിയാണെന്നും പോപ്പുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്‍ എല്‍.ഡി.എഫ് മതേതരമാണെങ്കില്‍ താനും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതോടൊപ്പം ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജമായത്തെ ഇസ്ലാമിയുമായി വി.ഡി. സതീശന് എന്തുതരം ഡീലാണുള്ളതെന്ന് വെളിപ്പെടുത്തണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൂടാതെ മുമ്പ് നടത്തിയ പരാമര്‍ശങ്ങളില്‍നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























