Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഒരുമാസമായിട്ടും കണ്ടെത്താനായില്ല! പൊലീസ് പരസ്യം നല്‍കിയതോടെ നെയ്യാറ്റിന്‍കര സ്വദേശിയായ അമ്മയും മകളും മൊഴി നൽകാൻ എത്തി; വണ്ടി നിർത്തത്തെ പോയത് ആ ഒരൊറ്റ കാരണം; പിന്‍സീറ്റിലിരുന്ന മകളുടെ മൊഴിയും ഞെട്ടിക്കുന്നത്...

22 JANUARY 2021 01:00 PM IST
മലയാളി വാര്‍ത്ത

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞു.

ഒരുമാസമായിട്ടും കണ്ടെത്താനാകാതെ പൊലീസ് പരസ്യം നല്‍കിയതോടെ നെയ്യാറ്റിന്‍കര സ്വദേശിയായ അമ്മയും മകളും പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

ലോറിയില്‍ തട്ടി പ്രദീപിന്റെ സ്കൂട്ടര്‍ മറിയുന്നത് കണ്ടതായി ദൃക്സാക്ഷികളായ ഇരുവരും മൊഴി നല്‍കി. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ച്‌ ലോറിയിടിച്ചാണ് പ്രദീപിന്റെ മരണം.

അപകടം ആസൂത്രിതമെന്ന് വീട്ടുകാരും കൂട്ടുകാരും ആരോപിക്കുമ്പോഴും സ്വാഭാവികമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അപകട സമയത്ത് പ്രദീപിന്റെ സ്കൂട്ടറിന്റെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു സ്കൂട്ടര്‍ ദുരൂഹതയുണര്‍ത്തിയിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മൂന്ന് കിലോമീറ്റര്‍ മുന്‍പ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന ഈ സ്കൂട്ടര്‍ മുന്‍പിലുണ്ടായിരുന്നതായി കണ്ടെത്തി.വാഹന നമ്ബര്‍ വ്യക്തമാകാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല.

ഒടുവില്‍ പൊലീസ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയതോടെ സ്കൂട്ടര്‍ യാത്രക്കാര്‍ രംഗത്തെത്തി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഇരുമ്ബില്‍ താമസിക്കുന്ന അമ്മയും മകളുമാണ് അത്. ലോറിയുടെ സൈഡില്‍ തട്ടിയാണ് മറിഞ്ഞതെന്നും പറഞ്ഞു. പക്ഷെ പേടികാരണം ആദ്യം നിര്‍ത്താതെ പോയെന്നും മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം നിര്‍ത്തി നോക്കിയപ്പോഴേക്കും ആളുകൂടിയിരുന്നെന്നുമാണ് മൊഴി.

തിരുവനന്തപുരത്തെത്തിയ ശേഷം അവര്‍ തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. പ്രദീപിന്റെ വാഹനം അപകടത്തില്‍പെടുന്നത് കണ്ടതായി പിന്‍സീറ്റിലിരുന്ന മകള്‍ മൊഴി നല്‍കി.മൊഴിയുടെ വിശ്വാസ്യത ഫോര്‍ട് എ.സി. പ്രതാപന്‍ നായരുടെ നേതൃത്വത്തിലെ സംഘം വിലയിരുത്തി വരികയാണ്. ഈ സ്കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റൊരു സ്കൂട്ടര്‍ കൂടി കണ്ടെത്താനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (19 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (25 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (32 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (42 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends