Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

കുട്ടികളുടെ കാര്യത്തിലും തീരുമാനമായി... വേര്‍പിരിയല്‍ പ്രഖ്യാപിച്ച് രഹന ഫാത്തിമയും ഭര്‍ത്താവും

22 JANUARY 2021 09:14 PM IST
മലയാളി വാര്‍ത്ത

17 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ആക്ടിവിസ്റ്റ് രഹന ഫാത്തിമയും പങ്കാളി മനോജ് കെ ശ്രീധറും വേര്‍പിരിയാന്‍ തീരുമാനിച്ചു. മനോജ് ശ്രീധര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ലിവിങ് ടുഗദര്‍ സങ്കല്‍പത്തില്‍ ജീവിതം തുടങ്ങിയ തങ്ങള്‍ ക്രമേണ ഭാര്യ ഭര്‍തൃബന്ധത്തിലേക്ക് തന്നെ എത്തിച്ചേര്‍ന്നെന്ന് മനോജ് കുറിച്ചു. കുട്ടികളും മാതാപിതാക്കളും തങ്ങളും ചേര്‍ന്ന കുടുംബ പശ്ചാത്തലത്തില്‍ നമ്മുടെ റോളുകള്‍ മറ്റൊന്നുമല്ലെന്നും മനോജ് കുറിച്ചു.

കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്തം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്‌ബോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ മന:സ്സിലാക്കുന്നത്. കുടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ലെന്നും മനോജ് കുറിച്ചു.

മനോജ് കെ ശ്രീധര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ...

'ഞാനും എന്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുമ്‌ബോള്‍ കേരളം ഇന്നതിനേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതര്‍ സങ്കല്‍പ്പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാ ഭര്‍ത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു.
കുട്ടികള്‍, മാതാപിതാക്കള്‍ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന ഒരു കുടുംബ പശ്ചാത്തലത്തില്‍ നമ്മുടെ റോളുകള്‍ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കുന്നിതിനടയില്‍ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തില്‍ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലര്‍ത്തനം.
സന്തുഷ്ടരായ മാതാപിതാക്കള്‍ക്കേ കുട്ടികളോടും നീതിപൂര്‍വം പെരുമാറാന്‍ സാധിക്കൂ. ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഞങ്ങള്‍ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങള്‍ക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്.
എന്നിരുന്നാലും ഞങ്ങള്‍ക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും, രാഷ്ട്രീയവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാന്‍ പരിമിതികള്‍ നിലനിന്നിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്.
കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്തം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്‌ബോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ മന:സ്സിലാക്കുന്നത്. കുംടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല.
ഭാര്യ ഭര്‍ത്താവ്, ജീവിതപങ്കാളി ഈ നിര്‍വ്വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ വ്യക്തിപരമായി പുനര്‍ നിര്‍വചിക്കുകയും, വ്യക്തിപരമായി പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസിച്ച് നിര്‍വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്തങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങള്‍ ദമ്ബതികളെന്ന ചട്ടക്കൂടിന് പുറത്ത് വന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും, വേര്‍പിരിയുകയും ചെയ്യുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (8 minutes ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (16 minutes ago)

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (42 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (45 minutes ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (53 minutes ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (1 hour ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (1 hour ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (1 hour ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (1 hour ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (1 hour ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (2 hours ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (2 hours ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (2 hours ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (2 hours ago)

Malayali Vartha Recommends