Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി (കിസാന്‍ പരേഡ്) നടത്താന്‍ പൊലീസിന്റെ അനുമതി... ത്രിവര്‍ണപതാകയുമായി ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരത്തുമെന്ന് കര്‍ഷകസംഘടനകള്‍

24 JANUARY 2021 08:24 AM IST
മലയാളി വാര്‍ത്ത

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി (കിസാന്‍ പരേഡ്) നടത്താന്‍ പൊലീസിന്റെ അനുമതി. എന്തുവന്നാലും റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കിസാന്‍ പരേഡ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ നിലപാട് കടുപ്പിച്ചതോടെയാണ് സംഘര്‍ഷസാദ്ധ്യത ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തത്.

ത്രിവര്‍ണപതാകയുമായി ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരത്തുമെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്. സമരകേന്ദ്രങ്ങളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ നിന്ന് അഞ്ചു റൂട്ടുകളിലായി 60 കിലോമീറ്റര്‍ ദൂരത്തില്‍ കിസാന്‍ പരേഡ് നടക്കുമെന്ന് കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.



ഔട്ടര്‍ റിംഗ് റോഡില്‍ ഡല്‍ഹിയെ വളയുന്ന തരത്തില്‍ റാലി ഉണ്ടാകില്ല. കര്‍ഷകരെ തടയാന്‍ സ്ഥാപിച്ച സിംഘുവിലെയും തിക്രിയിലെയും സിമന്‍ഡ് ബാരിക്കേഡുകളടക്കം ട്രാക്ടര്‍ റാലിക്കായി പൊലീസ് നീക്കും. പുതിയ റൂട്ടും വിശദാംശങ്ങളും ഇന്ന് വ്യക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 




തുടക്കം മുതല്‍ ട്രാക്ടര്‍ റാലിയെ കേന്ദ്രം എതിര്‍ത്തിരുന്നു. റാലി റിപ്പബ്ലിക് പരേഡിനെ അപമാനിക്കലാണെന്നും തടയണമെന്നും കാട്ടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ വിസമ്മതിച്ച കോടതി,തീരുമാനം പൊലീസിനെടുക്കാമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

 

പകരം കുണ്ട്‌ലി മനേസര്‍ പാത നിര്‍ദ്ദേശിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ അംഗീകരിച്ചില്ല. കഴിഞ്ഞദിവസം പതിനൊന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ ട്രാക്ടര്‍ റാലി നടത്തുമെന്ന കര്‍ശന നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പൊലീസുമായി നടന്ന ചര്‍ച്ചയിലാണ് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends