മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടില്‍ ഗുരുതര സുക്ഷാ വീഴ്ചയെന്ന് സൂചന.... വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അന്വേഷണം പ്രഖ്യാപിച്ചു
മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടില്‍ ഗുരുതര സുക്ഷാ വീഴ്ചയെന്ന് സൂചന. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അന്വേഷണം പ്രഖ്യാപിച്ചു.
എളമ്പലേരിയിലെ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി കണ്ണാടിപ്പറമ്ബ് കാരയാപ്പ് കല്ലറപ്പുര ഹൗസില്‍ ഷഹാനയാണ് മരിച്ചത്. റിസോര്‍ട്ടിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സൂചന.
കോഴിക്കോട് പേരാമ്ബ്ര ദാറുന്നുജൂം ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അധ്യാപികയാണ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
"
https://www.facebook.com/Malayalivartha