ജോസ് കെ. മാണി ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയ എല്ലാവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്; സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി

സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി. പോലീസിന്റെ വീഴ്ച കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങള്‍ കേസിലുണ്ടെന്നും മരണം വരെ പോരാടുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയപ്രേരിത കേസെന്നു പറഞ്ഞ് തട്ടിക്കളിക്കുന്ന ആദ്യ പീഡനക്കേസാണിത്. ജോസ് കെ. മാണി ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയ എല്ലാവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്. മറ്റു പരാതികളില്‍ എഫ്ഐആര്‍ വരുന്ന മുറയ്ക്ക് തുടര്‍ നടപടികളുമായി നീങ്ങുമെന്നും, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി പരസ്യ സംവാദത്തിന് താന്‍ തയാറാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പരാതിക്കാരി അറിയിച്ചു.
https://www.facebook.com/Malayalivartha
























