പന്നി പടക്കം പൊട്ടിത്തെറിച്ച് സ്‌ഫോടനം; വീട് ഭാഗീകമായി തകര്‍ന്നു

അഞ്ചല്‍ മണലില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട് ഭാഗീകമായി തകര്‍ന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പന്നി പടക്കം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. മണലില്‍ സ്വദേശിയായ അനിയുടെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സ്‌ഫോടനം നടന്നത്. വീടിന്റെ മേല്‍ക്കൂരയായി ഉപയോഗിച്ചിരുന്ന ഷീറ്റുകളും, അടുക്കള ഭാഗത്തെ ചുവരും പൊട്ടിതെറിച്ചു. സംഭവ സമയത്ത് അനിയുടെ ഭാര്യയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ആര്‍ക്കും പരിക്കില്ല. ഏരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ സയന്റിഫിക് വിദ്ഗധര്‍ എത്തി അന്വേഷണം തുടങ്ങി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷമേ പന്നി പടക്കമാണോയെന്ന് വ്യക്തമാകുമെന്ന് ഏരൂര്‍ എസ്‌എച്ച്‌ഒ സുഭാഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























