കിളിമാനൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; തേനീച്ചകളുടെ ആക്രമണത്തിൽ 36 പ്രദേശവാസികൾക്ക് പരിക്ക്

തിരുവനന്തപുരം കിളിമാനൂര്‍ (പുല്ലയില്‍) തേനീച്ചയുടെ കുത്തേറ്റ് 36 പേര്‍ക്ക് പരുക്ക്. ഒരാള്‍ മരിച്ചു. പുല്ലയില്‍ മൊട്ടലുവിള രേവതി ഭവനില്‍ വി.ബാബു ആണ് മരിച്ചത്. മൊട്ടലുവിള വാട്ടര്‍ടാങ്കിന് സമീപം മരത്തിന്മേലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്ന് രാവിലെ ഒന്‍പതരയോടെയാണ് തേനീച്ചകള്‍ പ്രദേശവാസികളെ ആക്രമിച്ചത്.
ഇതുവഴി പോയ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. വൈകിട്ട് മൂന്നുമണിയോടെ വീണ്ടും തേനീച്ചകളുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റു. നഗരൂര്‍ പൊലീസും വെഞ്ഞാറമൂട്‌നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























