സിപിഎമ്മിന്റെ സ്വപ്നം മാത്രമാണ് തുടര്‍ഭരണം; സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട നടപടി തെരെഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണെന്ന് കെ സി വേണുഗോപാല്‍

സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട നടപടിക്കെതിരെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരെഞ്ഞെടുപ്പിന് മുമ്ബുള്ള നാടകമാണിതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നാലേ മുക്കാല്‍ കൊല്ലം ഒന്നും ചെയ്യാനായില്ലെന്നും ഇത് നിയമത്തിന്റെ ബലം കൊണ്ട് നേരിടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സോളാര്‍ അന്വേഷണം സര്‍ക്കാര്‍ വന്ന അന്ന് മുതല്‍ തുടങ്ങിയതാണെന്നും ആന്‍ മുതല്‍ കോണ്‍ഗ്രസ് നേതാക്കളാരും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സ്വപ്നം മാത്രമാണ് തുടര്‍ ഭരണമെന്നും അതിനായുള്ള തന്ത്രങ്ങള്‍ അണിവയെന്നും അദ്ദേഹം പറഞ്ഞു . സിബിഐ അന്വേഷിക്കാതിരിക്കാന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ പെരിയ കേസിന് വേണ്ടി ചിലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























