Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

പൊട്ടിച്ചിരിച്ച് ചെന്നിത്തല... രമേശ് ചെന്നിത്തലയ്ക്ക് കുരുക്കായി ബാര്‍ കേസ് വന്നതോടെ മനപ്പായസം കുടിച്ച് രംഗത്തെത്തിയ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും കുരുക്കായി സോളാര്‍ കേസ്; സോളാര്‍ പീഡന കേസുകള്‍ സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതോടെ ആഘോഷിച്ച് ഐ ഗ്രൂപ്പും; കളികള്‍ വല്ലാത്ത ട്വിസ്റ്റിലേക്ക്

25 JANUARY 2021 08:45 AM IST
മലയാളി വാര്‍ത്ത

സിബിഐയെ പേടിച്ച് നിയമ നിര്‍മ്മാണം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ആ സിബിഐയെ തന്നെ വിളിക്കുകയാണ്. മുഖ്യമന്ത്രി കുപ്പായവുമായി പുതുതായി അവതരിച്ച ഉമ്മന്‍ ചാണ്ടിയെ പൂട്ടാനാണ് സിബിഐയെ വിളിക്കുന്നത്.

വിവിധ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന് പുറകിലായപ്പോള്‍ ചെന്നിത്തലയും കൂട്ടരും അതാഘോഷിച്ചപ്പോഴാണ് പഴയ ബാര്‍ കോഴക്കേസ് പൊടിതട്ടിയെടുത്തത്. അതോടെ ചെന്നിത്തല കെട്ടടുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പോടെ ചെന്നിത്തലയെ ഒന്നിനും കൊള്ളില്ലെന്ന് എ ഗ്രൂപ്പുകാര്‍ പറഞ്ഞു പരത്തി. അതോടെ ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും മുഖ്യമന്ത്രി പദം വരികയായിരുന്നു.

 

എന്നാല്‍ ഉമ്മന്‍ ചാണ്ടിയേയും കൂട്ടരേയും പൂട്ടാനുള്ള പഴയ സോളാര്‍ കേസ് പുതിയ രൂപത്തില്‍ വരികയായിരുന്നു. അതോടെ ഐ ഗ്രൂപ്പുകാര്‍ ആഘോഷിക്കുകയാണ്.



സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവേ, സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ക്ക് വഴിയൊരുക്കിയ കേസ് കോണ്‍ഗ്രസിനെതിരെ പ്രചാരണ രംഗത്ത് ഒരിക്കല്‍ക്കൂടി ആയുധമാക്കാന്‍ ഇടതു കളമൊരുക്കം.



തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിപതറിയ യു.ഡി.എഫിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി അദ്ധ്യക്ഷനാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിനും കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കും എതിരായ കേസുകളില്‍ സര്‍ക്കാരിന്റെ നീക്കം. ബി.ജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസും സി.ബി.ഐക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സി.ബി.ഐ നിലപാട് നിര്‍ണായകമാകും.

സംസ്ഥാനത്തെ കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന് സക്കാര്‍ നിലപാടെടുത്തതിനാല്‍ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഇറക്കിയ ഉത്തരവിനൊപ്പം ഡല്‍ഹി പൊലീസ് ആക്ട് അനുസരിച്ചുള്ള സംസ്ഥാനത്തിന്റെ പ്രത്യേക അനുമതിയും പുറത്തിറക്കി. ഇതിന്റെ തുടര്‍ച്ചയായി സി.ബി.ഐ അന്വേഷണം അഭ്യര്‍ത്ഥിച്ചുള്ള ഔദ്യോഗിക കത്തും ഉടന്‍ ഡല്‍ഹിക്ക് അയയ്ക്കും.



സോളാറിലെ 12 കേസുകളില്‍ ആറെണ്ണം അന്വേഷിക്കാന്‍ സംസ്ഥാന പൊലീസിന് പരിമിതിയുള്ളതിനാല്‍ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 12ന് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയെന്നും അതു മാനിച്ചാണ് തീുമാനമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ഇരയുടെ പരാതി അവഗണിച്ചാല്‍ അവര്‍ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിക്കൂടെന്നില്ല. അപ്പോള്‍ സര്‍ക്കാരിന് ക്ഷീണമാകില്ലേ എന്ന ചോദ്യവും ഉയരുന്നു.



യു.ഡി.എഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി നിയോഗിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെയും ഹൈക്കമാന്‍ഡിന്റെ ശക്തനായ പ്രതിനിധിയായി കേരളത്തിന്റെ കാര്യങ്ങളില്‍ നിര്‍ണായകമായി ഇടപെടുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും എം.പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ എന്നിവരെയും ഒരുമിച്ചു പ്രഹരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാം.



കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു ചേക്കേറി, ദേശീയ വൈസ് പ്രസിഡന്റായ എ.പി. അബ്ദുള്ളക്കുട്ടിയും കേസിലുള്ളതിനാല്‍ ബി.ജെ.പിക്കെതിരെയും ഇത് ആയുധമാണ്. ബി.ജെ.പിയെ ബാധിക്കുന്നതിനാല്‍ സി.ബി.ഐ ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനം. സ്വര്‍ണ്ണക്കടത്തിലും മറ്റും കേന്ദ്ര ഏജന്‍സികളെ തങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതായി ഇടതുമുന്നണി പ്രചാരണം അഴിച്ചുവിട്ടിരുന്നു. സോളാറില്‍ സി.ബി.ഐ വിമുഖത കാട്ടിയാല്‍ ആ ആരോപണം ഇടതുമുന്നണി കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ ഇത് ചര്‍ച്ചയാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (11 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (2 hours ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (2 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (2 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (2 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (2 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (6 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (6 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (6 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (6 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

Malayali Vartha Recommends