Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..

എല്ലാം മണിമണിയായി പുറത്ത്... ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ; സ്വപ്നയ്ക്ക് ജോലി ഉറപ്പിക്കാന്‍ ശിവശങ്കറും അവിടെ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം; ഷാര്‍ജയിലെ സ്വപ്നയുടെ ഇന്റര്‍വ്യൂ ചര്‍ച്ചയാകുമ്പോള്‍

25 JANUARY 2021 08:54 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സോളാര്‍ നായികയും സ്വര്‍ണ നായികയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് കാലം ഏറെ നിര്‍ണായകമാണ്. സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. അതിനിടെ സ്വര്‍ണ നായിക സ്വപ്നയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും വരുന്നുണ്ട്.



എം. ശിവശങ്കറിന്റെ ശിപാര്‍ശയില്‍ ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്‌ന സുരേഷ് പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇത്രയും തുക നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ അവര്‍ മടങ്ങുകയായിരുന്നുവെന്നു മസ്‌കറ്റിലുള്ള കോളജിന്റെ മാനേജിങ് ഡയറക്ടറും പൊന്നാനി സ്വദേശിയുമായ ലഫീര്‍ മുഹമ്മദ് അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കി.



ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്‌ന കോളജില്‍ എത്തിയ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അവിടെ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. തന്റെ കോളജിലെ ഡീനായ ഡോ. കിരണ്‍ രാധാകൃഷ്ണനാണു ശിവശങ്കറെ തനിക്കു പരിചയപ്പെടുത്തിയതെന്നു ലഫീര്‍ മുഹമ്മദ് മൊഴി നല്‍കി. ശിവശങ്കറാണു തനിക്കു സ്വപ്‌നയെ പരിചയപ്പെടുത്തുന്നത്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ തന്റെ സ്ഥാപനത്തില്‍ സ്വപ്‌നയെ ജോലിയ്‌ക്കെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും ലഫീര്‍ പറഞ്ഞു.



ലഫീറിന്റെ സുഹൃത്തായ ഒമാന്‍ സ്വദേശി ഖാലിദ് എന്നയാള്‍ ഷാര്‍ജയില്‍ നടത്തുന്ന ഐ.ടി. സ്ഥാപനത്തിലാണു 2018 ല്‍ സ്വപ്‌ന ഇന്റര്‍വ്യൂവിന് എത്തിയത്. ഇയാള്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഖാലിദ് തന്നെയാണോ എന്നു സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. എന്നാല്‍, ഒമാന്‍ സ്വദേശി ഖാലിദ് രോഗത്തെത്തുടര്‍ന്നു മരിച്ചുപോയെന്നു വിവരം ലഭിച്ചിട്ടുണ്ട്.


കേരളത്തില്‍ നിക്ഷേപം നടത്തുന്നതു വേണ്ടത്ര ലാഭകരമല്ലെന്നു കണ്ടാണു ഗള്‍ഫില്‍ പണം മുടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കേരളത്തില്‍ ഒരു ആശുപത്രിയുടെ ട്രസ്റ്റിയാണ്. മസ്‌കറ്റിലെ കോളജില്‍ മൂന്നിലൊന്നു മുതല്‍ മുടക്കാണു തനിക്കുള്ളത്. ആ രാജ്യത്തെ നിയമമനുസരിച്ചു ബാക്കി മൂന്നിലൊന്നു വീതം പ്രതിരോധ വകുപ്പും സര്‍ക്കാരുമാണു മുതല്‍മുടക്ക്. രാജ്യത്തു വിദേശനിക്ഷേപം പരിധിവിടുന്നതു തടയാനാണ് ഈ നിയമമുള്ളത്.



മസ്‌കറ്റില്‍ കോളജ് തുടങ്ങും മുമ്പു റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ചെയ്തു. ആ നിലയ്ക്കുള്ള ബന്ധങ്ങള്‍ ഉണ്ട്. യു.കെയില്‍ ബിസിനസ് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പി.എച്ച്.ഡി. ചെയ്യുകയാണ്. ഗവേഷണം തീരാറായി എന്നും ലഫീര്‍ മൊഴി നല്‍കി. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്‌നയ്ക്കു ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണു കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ലഫീറിന്റെ മൊഴി എടുത്തത്. 28 നു വീണ്ടും ഹാജരാകാനും ചില രേഖകള്‍ ഹാജരാക്കാനും ലഫീറിനോടു നിര്‍ദേശിച്ചിട്ടുണ്ട്.



അതേസമയം സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലി നേടാനായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേനെ ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്. ഇതിനിടയിലെ മസ്‌കറ്റിലെ ഇന്റര്‍വ്യൂ കഥ പുറത്തായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (13 minutes ago)

മുറജപത്തിന് സമാപനം  (19 minutes ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (43 minutes ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (7 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (7 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (8 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (8 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (9 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (10 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (10 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (10 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (11 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (11 hours ago)

Malayali Vartha Recommends