മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധധര്‍ണ നടത്തും.... എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിനു മുന്‍പിലും പ്രതിഷേധധര്‍ണ നടത്തും
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധധര്‍ണ നടത്തും. എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിനു മുന്‍പിലും പ്രതിഷേധധര്‍ണ നടത്തും. രോഗി പരിചരണവും അധ്യാപനവും തടസപ്പെടാത്ത രീതിയിലായിരിക്കും ധര്‍ണ. ശമ്പളകുടിശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ.അതിന് ശേഷം 29ന് എല്ലാ മെഡിക്കല്‍ കോളജുകളിലും സൂചന പണിമുടക്ക് നടത്തും.
രാവിലെ എട്ടു മുതല്‍ 11 വര ആണ് പണിമുടക്ക്. ഒ.പി, മുന്‍കൂട്ടി നിശ്ചിച്ചിട്ടുള്ള ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിക്കും. അടുത്ത മാസം 9 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് .അധ്യാപനം , മെഡിക്കല്‍ ബോര്‍ഡ് , വിഐപി ഡ്യൂട്ടി , പേവാര്‍ഡ് അഡ്മിഷന് എന്നിവ അനിശ്ചിതകാലത്തേക്കും ബഹിഷ്കരിക്കും.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളകുടിശിക ആണ് ലഭിക്കാത്തത്. ഇതി പ്രതിഷേധിച്ചാണ് സമരത്തിന് ഒരുങ്ങുന്നത്. രോഗി പരിചരണവും അധ്യാപനവും തടസപ്പെടാത്ത രീതിയിലായിരിക്കും ധര്‍ണ.
https://www.facebook.com/Malayalivartha