Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി

25 JANUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കാനിരുന്നതാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് നായിക സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. അതേ സമയം തന്നെ പഴയ സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി സര്‍ക്കാര്‍ പ്രതിപക്ഷത്തേയും വലയ്ക്കുകയാണ്.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. സ്പീക്കറുടെ സ്റ്റാഫിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു.

 

 

പിന്നാലെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്പീക്കറേയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതേസമയമാണ് സോളാര്‍ കേസിലെ നായികയുടെ പരാതി സര്‍ക്കാര്‍ സിബിഐക്ക് വിടുന്നത്. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഘട്ടത്തില്‍ സോളാര്‍ കേസിനോട് അനുബന്ധിച്ചുള്ള പീഡനക്കേസ് സി.ബി.ഐക്കു വിടാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആറ് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിടുന്നത് പരാജയ ഭീതികൊണ്ടാണെന്നു പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കും. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ അഞ്ചുവര്‍ഷവും നടപടിയെടുക്കാന്‍ കാത്തിരുന്നു.

 



ഒന്നരപതിറ്റാണ്ടുമുമ്പ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് സി.ബി.ഐക്കു വിട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. 2006ല്‍ ആയിരുന്നു അത്.

 



ഇത്തവണയും ലക്ഷ്യം ഉമ്മന്‍ചാണ്ടിതന്നെ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയ സി.പി.എം. ഇപ്പോള്‍ ചുവടുമാറുകയാണ്. ഇപ്പോഴത്തെ സി.ബി.ഐ. അന്വേഷണനീക്കം അബദ്ധമാണെന്ന് സി.പി.എമ്മില്‍ തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും സോളാര്‍ വിവാദം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി.



അതേസമയം പരാതിക്കാരിയുടെ ലക്ഷ്യത്തെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും പരാതിക്കാരി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. രണ്ടിടത്തും പത്രികകള്‍ തള്ളിപ്പോയി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെയും സമീപിച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി പിഴയിടുകയും ചെയ്തു.

 



തുടര്‍ന്ന് നിശബ്ദത പാലിച്ച അവര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ആ കത്താണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ മടിച്ച സോളാര്‍ കേസില്‍ പ്രത്യേകിച്ച് ഒരു നീക്കവും നടത്താന്‍ ഇടതുസര്‍ക്കാരിന്റെ അവസാനഘട്ടത്തിലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതും വിമര്‍ശന വിധേയമായിരുന്നു.

 

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌പ്പെട്ടത് 2018ലയാണ്. ആ കേസ് ഇപ്പോഴാണ് സിബിഐക്ക് വിടുന്നത്. എന്തായാലും ഡോളര്‍ നായികയും സോളാര്‍ നായികയും ഈ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (34 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (39 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (50 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends