കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ കുട്ടിയെ വീടിനുളളില്‍ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കളമശേരി ഗ്ലാസ് ഫാക്ടറി സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം പതിനേഴുകാരനെ സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ആറു പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
കൈകൊണ്ടും വടികൊണ്ടുംനിരവധി തവണ പതിനേഴുകാരനെ മര്‍ദ്ദിക്കുന്നത് പ്രതികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha