വീട്ടുമുറ്റത്തു നിന്ന് കളിക്കവേ പാമ്പ് കടിയേറ്റു... ഏഴുവയസ്സുകാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വീട്ടുമുറ്റത്തു നിന്ന് കളിക്കവേ പാമ്പ് കടിയേറ്റു... ഏഴുവയസ്സുകാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . ശിവപുരം വെമ്പടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്.
ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ആസിഫിന്റെയും നീര്‍വേലി കുനിയില്‍ വീട്ടില്‍ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്.
"
https://www.facebook.com/Malayalivartha
























