നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളയാത്രക്കൊരുങ്ങി ബിജെപി

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന കേരളയാത്രയെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കും . ഫെബ്രുവരി 20 ന് കേരളയാത്രയ്ക്ക് ആരംഭം കുറിക്കും .നിയമസഭാ തെരഞ്ഞെടുപ്പിന്ന്റെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യുന്നത്തിനായി ഈമാസം 29 നു തൃശ്ശർ യോഗം ചേരും .ഫെബ്രുവരി ഇരുപത് മുതൽ മാർച്ച് അഞ്ചു വരെയായിരിക്കും കേരളയാത്ര എന്നാണ് നിലവിലെ തീരുമാനം . തൃശ്ശർ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം .
കേന്ദ്ര ചുമതലയുള്ള സി .പി രാധാകൃഷ്ണൻ ബിജെപി മണ്ഡലം നേതൃത്വ യോഗത്തിൽ പങ്കെടുക്കും .ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുമെന്ന ഭീതിബിജെപിക്കുണ്ട് .സി .പി രാധാകൃഷ്ണൻ ,ജെ.പി നദ്ദ എന്നിവർ ആർ എസ് എസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും .ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ പരമാവധി ശ്രമിക്കണമെന്നാണ് നിർദേശം.
https://www.facebook.com/Malayalivartha
























