മത്സ്യബന്ധനത്തിനിടെ ആലപ്പുഴ ഭാഗത്ത് പടിഞ്ഞാറ് കടലില്‍ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ ആലപ്പുഴ ഭാഗത്ത് പടിഞ്ഞാറ് കടലില്‍ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊച്ചിക്ക് പടിഞ്ഞാറു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പള്ളിപ്പുറം കോണ്‍വന്റ് ബീച്ചില്‍ പോത്തേത് വീട്ടില്‍ പരേതനായ ദേവസിയുടെ മകന്‍ ജോണ്‍സണെ (42) ആണ് മരിച്ചത്.
മത്സ്യബന്ധനത്തിനിടെ ജനുവരി 20-നാണ് ഇയാളെ കാണാതായത്. രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 17ന് മുനന്പം ഹാര്‍ബറില്‍ നിന്നും പോയ മാ മേരി എന്ന ബോട്ടിലെ തൊഴിലാളിയാണ്.
രണ്ട് ദിവസം തെരഞ്ഞെങ്കിലും ആളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബോട്ട് ശനിയാഴ്ച മുനമ്പം ഹാര്‍ബറില്‍ തിരിച്ചെത്തി. സംസ്‌കാരം ഇന്ന് നടക്കും.
https://www.facebook.com/Malayalivartha
























