മന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ അനില്‍ അക്കര എംഎല്‍എയോട് മാര്‍ച്ച് 23ന് ഹാജരാകാന്‍ ഉത്തരവ്
മന്ത്രി എ സി മൊയ്തീനെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ അനില്‍ അക്കര എംഎല്‍എയോട് മാര്‍ച്ച് 23ന് ഹാജരാകാന്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി ടി പ്രകാശന് ഉത്തരവിട്ടു. വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ അനില്‍ അക്കരക്ക് പുറമെ പരാമര്‍ശം പ്രക്ഷേപണം ചെയ്ത ചാനല്‍ പ്രവര്‍ത്തകരും 23ന് കോടതിയില്‍ ഹാജരാവണം. എംഎല്‍എ ചാനല്‍വഴിയും പത്രം വഴിയും നടത്തിയ പ്രചാരണങ്ങള്‍ തനിയ്ക്ക് അപകീര്‍ത്തിയും, മാനഹാനിയും വരുത്തിയെന്ന് കാണിച്ച് എ സി മൊയ്തീന് നല്കിയ പരാതിയിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ മന്ത്രിയെകൂടാതെ വേറെ നാലു സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ക്രിമിനല്‍ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂര്‍ സബ് കോടതിയില്‍ വേറെ കേസും നിലവിലുണ്ട്. മന്ത്രിയ്ക്കുവേണ്ടി അഡ്വ. കെ ബി മോഹന്‍ദാസ് ഹാജരായി.
https://www.facebook.com/Malayalivartha