സര്‍ക്കാറിനുമുന്നില്‍ വരുന്ന പരാതികൾ അന്വേഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം; സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജോസ് കെ. മാണി
സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ചെയര്മാന് ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തില്‍ മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. അന്ന് ഇതിനെല്ലാം മറുപടി നല്‍കിയെന്ന് മാത്രമല്ല, അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെന്നും സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കവേ ജോസ് കെ. മാണി പറഞ്ഞു. സര്‍ക്കാറിനുമുന്നില്‍ പല പരാതികളും വരും. അത് അന്വേഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha