യഥാർത്ഥ വസ്തുതകൾ മനസിലാക്കാനുള്ള ധാർമിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു; കഥാകൃത്ത് ടി പത്മനാഭൻ വസ്തുതകൾ മനസിലാക്കാതെ നടത്തിയ പ്രസ്താവന വേദനാജനകമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ
കഥാകൃത്ത് ടി പത്മനാഭൻ വസ്തുതകൾ മനസിലാക്കാതെ നടത്തിയ പ്രസ്താവനകൾ വളരെ വേദനാജനകമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. സംഭവത്തെക്കുറിച്ച് വസ്തുതകൾ മനസിലാക്കാതെയാണ് തനിക്കെതിരെ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്താണ് ഉണ്ടായത് എന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നു എന്നും അവർ പറഞ്ഞു. യഥാർത്ഥ വസ്തുതകൾ മനസിലാക്കാനുള്ള ധാർമിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈന് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു ജോസഫൈൻ.
https://www.facebook.com/Malayalivartha