യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: മേപ്പാടി പഞ്ചായത്തിലെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

എളമ്ബിലേരിയിലെ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കാനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന പശ്ചാത്തലത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ റിസോര്‍ട്ടുകളും താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. 15 ദിവസത്തിനകം റിസോര്‍ട്ടുകളുടെ അനുമതി രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചു. കോളജ് അധ്യാപിക കണ്ണൂര്‍ സ്വദേശിനി ഷഹാനയെയാണ് ആന ആക്രമിച്ചത്. പല റിസോര്‍ട്ടുകള്‍ക്കും ലൈസന്‍സോ മറ്റു രേഖകളോ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. 100ലേറെ റിസോര്‍ട്ടുകള്‍ പഞ്ചായത്തില്‍ മാത്രം അനധികൃതമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























