അതെപ്പോ സംഭവിച്ചു... സോളാര്‍ നായികയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ശബരിമല അയ്യപ്പനെ മനസില്‍ ധ്യാനിച്ച് ശരണം വിളിച്ച് ഉമ്മന്‍ ചാണ്ടി ശബരിമല വിഷയം സജീവമാക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയിലൂടെ എല്‍ഡിഎഫിനെ തോല്‍പ്പില്ല അതേ പാതയില്‍ തകര്‍ക്കാനൊരുങ്ങി ഉമ്മന്‍ചാണ്ടി

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണുള്ളത്. മുഖ്യമന്ത്രി കുപ്പായമിട്ട് ഉമ്മന്‍ചാണ്ടി രംഗത്തു വന്നതോടെ പഴയ സോളാര്‍ കേസ് എടുത്തിട്ടിരിക്കുകയാണ് സര്‍ക്കാര്‍. അതോടെ ഉമ്മന്‍ചാണ്ടി തകര്‍ന്നു പോകും എന്ന് കരുതിയവര്‍ക്ക് തെറ്റി. പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രധാന ചാനലുകള്‍ക്കെല്ലാം ഇന്റര്‍വ്യൂ നല്‍കി കത്തിച്ചു. മാത്രമല്ല സിപിഎം മറക്കാന്‍ ആഗ്രഹിച്ചിരുന്നത് ഉമ്മന്‍ചാണ്ടി പുറത്താക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തകര്‍ത്ത ശബരിമല വീണ്ടും പുറത്തെടുത്തിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട പിണറായി സര്‍ക്കാര്‍ നടപടിയെ, 'ഇരവാദം' ഉയര്‍ത്തി പ്രതിരോധിക്കാന്‍ യു.ഡി.എഫ്. ഒപ്പം, ശബരിമല യുവതീപ്രവേശന വിവാദവും സജീവ ചര്‍ച്ചയാക്കാനുള്ള അണിയറ നീക്കം തുടങ്ങി.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി അദ്ധ്യക്ഷനായ ഉമ്മന്‍ ചാണ്ടിക്ക് തടയിടാനുള്ള ഇടതുമുന്നണിയുടെ നീക്കം നാലാംകിടയാണെന്ന് പ്രചരിപ്പിക്കുന്ന യു.ഡി.എഫ്, അഞ്ച് വര്‍ഷം അനങ്ങാതിരുന്നിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നടപടിയെ രാഷ്ട്രീയ ദുരുദ്ദേശമാണ് ആരോപിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.
ഇടതുമുന്നണിയുടെ ഭാഗമായുള്ള കെ.ബി. ഗണേശ് കുമാറിന്റെതുള്‍പ്പെടുള്ള പേരുകള്‍ സോളാര്‍ കേസില്‍ നേരത്തേ ഉയര്‍ന്നുവന്നിട്ടും, ഇപ്പോഴവരെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനും നീക്കമുണ്ട്.
അതേ സമയം, കേസ് സി.ബി.ഐ ഏറ്റെടുത്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പ് കൂട്ടുന്നു. ലൈംഗികപീഡനവുമായി ബന്ധപ്പെട്ടാണ് കേസെന്നതിനാല്‍, ഏറ്റെടുത്താലുടന്‍ പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കണം. അതിന്റെ അടിസ്ഥാനത്തിലേ തുടര്‍നടപടിയിലേക്ക് നീങ്ങാനാവൂ. ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷനായ അബ്ദുള്ളക്കുട്ടിയും ഉള്‍പ്പെട്ട കേസായിരിക്കെ, സി.ബി.ഐ ഉടനടി ഇതേറ്റെടുക്കുമോയെന്നതില്‍ ആകാംക്ഷയുണ്ട്. ഏറ്റെടുത്തില്ലെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാം. കോടതിയുടെ സമ്മര്‍ദ്ദമുണ്ടായാല്‍ സി.ബി.ഐക്ക് ഏറ്റെടുക്കേണ്ടി വരും.
സ്ത്രീപീഡനക്കേസിലെ പരാതി സി.ബി.ഐക്ക് വിടുകയെന്ന സ്വാഭാവിക നടപടിക്രമമേ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടുള്ളൂവെന്ന് ഇടതുകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. 2006ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തലേന്ന് ,അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തെ തള്ളി ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയലാക്കോടെയല്ലേയെന്ന ചോദ്യവും ഉയര്‍ത്തുന്നു.
ലൈഫ് മിഷന്‍ ക്രമക്കേട്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവയിലെ സി.ബി.ഐ അന്വേഷണാവശ്യങ്ങളെ എതിര്‍ത്ത ഇടതുസര്‍ക്കാര്‍, സോളാര്‍ കേസിലെടുത്ത താല്പര്യത്തിന് പിന്നിലെ രാഷ്ട്രീയക്കളി തുറന്ന് കാട്ടാന്‍ യു.ഡി.എഫ് ശ്രമിക്കും. അബ്ദുള്ളക്കുട്ടി ഉള്‍പ്പെട്ടതിനാല്‍, സോളാര്‍ കേസിലെ രാഷ്ട്രീയം ബി.ജെ.പികേന്ദ്രങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്നു. യു.ഡി.എഫിന്റെ പ്രതിരോധ നീക്കം തിരിച്ചറിയുന്ന ഇടതുമുന്നണി, സോളാര്‍ കേസ് പ്രചരണവിഷയമാക്കന്‍ തല്‍ക്കാലം ശ്രമിച്ചേക്കില്ല. കേസിലെ തുടര്‍ വഴിത്തിരിവുകള്‍ക്കനുസരിച്ചാവും നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിന് ഒരു കാരണമായി യു.ഡി.എഫ് വിലയിരുത്തുന്ന ശബരിമല വിഷയം വീണ്ടും പൊടി തട്ടിയെടുക്കുന്നു. ഈ വിഷയത്തില്‍ റിവ്യു ഹര്‍ജി ഉടന്‍ പരിഗണനയ്‌ക്കെടുക്കാനാവശ്യപ്പെടാന്‍ സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കിയത് ഇതിന്റെ സൂചനയാണ്.
" fr
https://www.facebook.com/Malayalivartha


























