Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

കാര്യങ്ങള്‍ മാറിമറിഞ്ഞു... ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സോളാര്‍ തട്ടിപ്പ് കേസ് പ്രതി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെ കാര്യങ്ങള്‍ മാറുന്നു; സോളാര്‍ നായിക പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്

26 JANUARY 2021 10:20 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന് ഇത്രയും വലിയൊരു ഉപകാരം ചെയ്തു കൊടുത്തിട്ടും സര്‍ക്കാര്‍ തന്നോട് യാതൊരു ദീനാനുകമ്പയും കാണിക്കാത്തതില്‍ സോളാര്‍ നായിക പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഒരു പ്രമുഖ സി പി എം നേതാവിന് മുന്നിലാണ് സോളാര്‍ പ്രതി പൊട്ടിത്തെറിച്ചത്. ഇത്രയും നെറികെട്ടൊരു സര്‍ക്കാരിനെ താന്‍ കണ്ടിട്ടില്ലെന്ന് അവര്‍ തുറന്നടിച്ചു.

ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സോളാര്‍ തട്ടിപ്പ് കേസ് പ്രതി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതാണ് കാരണം . സോളാര്‍ നായികയെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സോളാര്‍ നായികയും മറ്റു പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. താത്പര്യമുള്ള കേസുകളില്‍ വേണമെങ്കില്‍ പ്രോസിക്യൂഷന് പ്രസ് ചെയ്യാതിരിക്കാം. എന്നാല്‍ പോലീസും പ്രോസികൂഷനും സോളാര്‍ പ്രതിക്കെതിരെ കര്‍ശന നിലപാടാണ് എടുത്തത്.

 



കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പരാതി ഉയര്‍ന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

 



പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് കത്ത് നല്‍കിയതില്‍ സര്‍ക്കാര്‍ സംപ്രീതരാകുമെന്നാണ് സോളര്‍ നായിക കരുതിയത്. കത്ത് കിട്ടിയപ്പോള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും സംപ്രീതരായി. കത്ത് ഉടന്‍ തന്നെ സി ബി ഐക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്തരത്തില്‍ വളരെ പെട്ടെന്ന് കരുക്കള്‍ നീക്കിയപ്പോള്‍ താന്‍ രക്ഷപ്പെട്ടെന്നാണ് സോളാര്‍ നായിക കരുതിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. കേസിലെ പ്രതി വ്യാജ രേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സി പി എം നേതാക്കള്‍ പറഞ്ഞതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് കോടതിയില്‍ സംഭവിച്ചത്.

 



ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സോളാര്‍ പ്രതി ഉള്‍പ്പെടെ മൂന്നാളുകളുടെ പേരില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിരുന്നു.

കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരന്‍. ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്.

 



കേസിലെ ഒന്നാം പ്രതി രതീഷ് പണം വാങ്ങിയതെന്നാണ് പരാതി. ഇതില്‍ രണ്ടാം പ്രതിയായിട്ടാണ് സോളാര്‍ പ്രതിയുടെ പേര്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നല്‍കിയത്. പണം നല്‍കിയതിനുശേഷം വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അരുണ്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. അരുണില്‍ നിന്നും പണം വാങ്ങിയത് ഒന്നാം പ്രതിയായ രതീഷാണ്. പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് കേസിലെ രണ്ടാം പ്രതിയായ സോളാര്‍ പ്രതിക്ക് നല്‍കിയത്. സോളാര്‍ പ്രതിയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ജോലി ഉറപ്പായി ലഭിക്കുമെന്ന് സോളാര്‍ പ്രതി അരുണിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. തിരുനെല്‍വേലിയിലെ അക്കൗണ്ട് നമ്പര്‍ പരിശോധിച്ചതില്‍ സോളാര്‍ പ്രതിയുടെതാണെന്ന് ഉറപ്പായതായി സി.ഐ. ശ്രീകുമാരന്‍നായര്‍ വ്യക്തമാക്കി. എന്നാല്‍, ശബ്ദരേഖയിലുള്ള ശബ്ദം സോളാര്‍ പ്രതിയുടേതാണോയെന്ന് പരിശോധിക്കും.

 



യഥാര്‍ത്ഥത്തില്‍ സി പി എമ്മാണ് സോളാര്‍ പ്രതിയെ വഞ്ചിച്ചത്. കേസില്‍ നിന്നും ഊരി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയതായാണ് വിവരം. എന്നാല്‍ തട്ടിപ്പു കേസില്‍ നിന്ന് ഒരിക്കലും സോളാര്‍ പ്രതിക്ക് ഊരാന്‍ കഴിയില്ല. കാരണം സര്‍ക്കാരിന്റെ പേരില്‍ വ്യാജരേഖയും സീലുമുണ്ടാക്കി. വളരെ നന്നായി ഫ്രെയിം ചെയ്ത കേസാണിത്. തിരുവനന്തപുരത്തെ ചില രാഷ്ട്രീയ നേതാക്കളാണ് സോളാര്‍ നായിയയുടെ സി ബി ഐ പരാതിക്ക് പിന്നിലെന്ന് അറിയുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കിയാല്‍ കേസില്‍ നിന്ന് ഊരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ സോളാര്‍ പ്രതിക്ക് നല്‍കിയത് നല്‍കിയത്.

 



ഉമ്മന്‍ ചാണ്ടിയുടെ അനുയായികള്‍ തട്ടിപ്പ് കേസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രതിയെ കുരുക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. സോളാര്‍ തട്ടിപ്പിന്റെ മുന്‍ പശ്ചാത്തലം പ്രതിക്ക് കൂടുതല്‍ ദോഷമായി മാറും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (5 minutes ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (28 minutes ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (36 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (44 minutes ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (54 minutes ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (1 hour ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (1 hour ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (2 hours ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (3 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (3 hours ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (3 hours ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (4 hours ago)

Malayali Vartha Recommends