മുന്‍ ഫെഡറല്‍ ചെയര്‍ ജാനറ്റ് യെല്ലനെ ആദ്യത്തെ വനിതാ ട്രഷറി മേധാവിയായി യുഎസ് സെനറ്റ് അംഗീകരിച്ചു

മുന്‍ ഫെഡറല്‍ ചെയര്‍ ജാനറ്റ് യെല്ലനെ ആദ്യത്തെ വനിതാ ട്രഷറി മേധാവിയായി യുഎസ് സെനറ്റ് അംഗീകരിച്ചു. യുഎസ് ട്രഷറി വകുപ്പിനെ നയിക്കുന്ന ആദ്യ വനിതയായി ജാനറ്റ് യെല്ലനെ സ്ഥിരീകരിക്കാന്‍ സെനറ്റ് ചൊവ്വാഴ്ച വോട്ട് ചെയ്തു.
യെല്ലന്റെ നാമനിര്‍ദ്ദേശം കഴിഞ്ഞ ദിവസം സെനറ്റ് സമിതി ഏകകണ്ഠമായി അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്ളോര്‍ വോട്ടിലൂടെ പൂര്‍ണ അംഗീകാരം നല്‍കിയത്.
ഫെഡറല്‍ റിസര്‍വിനും വൈറ്റ് ഹൗസ് കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്സിനും നേതൃത്വം നല്‍കിയ ആദ്യത്തെ വനിത കൂടിയാണ് യെല്ലന്‍.
https://www.facebook.com/Malayalivartha


























