ദേശീയപാതയില്‍ പട്ടണക്കാട് സ്കൂളിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ബൈക്കപകടത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
ദേശീയപാതയില്‍ പട്ടണക്കാട് സ്കൂളിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ബൈക്കപകടത്തില്‍ ഭര്‍ത്താവിന് പിന്നാലെ പരിക്കേറ്റ ഭാര്യയും മരിച്ചു. തുറവൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ പുത്തന്‍ചന്ത കാരാളംതറ സന്തോഷിന്റെ ഭാര്യ രശ്മിയാണ് (35) മരിച്ചത്.
വണ്ടാനം മെഡിക്കല്‍ കോളജ് ചികിത്സയിലായിരുന്നു. സന്തോഷ് അപകടദിവസംതന്നെ മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പിക്അപ് വാന്‍ ഇടിക്കുകയായിരുന്നു.
പുതിയകാവിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരിയാണ് രശ്മി. ജോലി കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടം. മക്കള്‍: സ്വാതി, കാശിനാഥ്.
L
https://www.facebook.com/Malayalivartha