റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ; രണ്ടു വർഷത്തിനു ശേഷം കേരളത്തിന്റെ ഫ്ളോട്ട് ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നു
കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരി 26 ന് ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി പ്രമുഖരാണ് ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. ഇപ്പോഴിതാ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കോവിഡ് മഹാമാരിക്കിടയിൽ രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെടെയാണ് നടക്കുന്നത്. രണ്ടു വർഷത്തിനു ശേഷം കേരളത്തിന്റെ ഫ്ളോട്ട് ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നുണ്ട്. കയര്‍ മേഖലയെക്കുറിച്ചുള്ള കോയര്‍ ഒഫ് കേരള രൂപശില്പമാണ് ഇത്തവണ കേരളം ഒരുക്കുന്നത്. കേരളത്തിന്റെ കായല്‍പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനില്ക്കുന്ന പ്രവര്‍ത്തിക്കുന്ന ചീനവലയും കരയില്‍ കായ്ച്ചു നില്ക്കുന്ന തെങ്ങുകളുമാണ് ഫ്ളോട്ടിന്റെ പശ്ചാത്തലം. കേരളത്തിന്റെ നാടൻ കലാരൂപമായ തെയ്യവും ഫ്ളോട്ടിന്റെ ഭാഗമാണ്.
റിപ്പബ്ലിക് ദിനാശംസകൾ
https://www.facebook.com/Malayalivartha