ആ കള്ളം പറഞ്ഞ് വിവാഹത്തിന് ക്ഷണിച്ചു; എത്തിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം ; കാവ്യാ മാധവന്റെയും ദിലീപിന്റെയും വിവാഹം തന്നിൽ നിന്നും മറച്ചത് ആ ഭയത്താൽ ; തുറന്നടിച്ച് മേനക
ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വിവാഹമായിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും .അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത് . മമ്മൂട്ടി അടക്കം ഉള്ള സൂപ്പർ താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു; 2016 നവംബർ 25 ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. 32 വയസ്സുള്ള കാവ്യയെ ദിലീപ് തന്റെ 48 ആം വയസിൽ ആണ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് വന്ന സംഭവം ആണ് മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരം മേനക സുരേഷ് പറയുന്നത്. താരം നേരത്തെ നൽകിയ ഒരു അഭിമുഖത്തിലെ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആകുന്നത്
ഒരു സിനിമയുടെ പൂജയാണ് എന്ന് പറഞ്ഞായിരുന്നു തന്നെ ക്ഷണിച്ചത് എന്നായിരുന്നു മേനക പറയുന്നത്. പൂജ എന്ന് പറഞ്ഞാണ് തന്നെ വിവാഹത്തിന് കൊണ്ടുവന്നത്. പൂജ എന്ന് ഹോട്ടലിനു പുറത്തു എഴുതിയിരുന്നു. . ഒരു പൂജയുണ്ടെന്നും അതിൽ പങ്കെടുക്കാനായാണ് തന്റെ ഭർത്താവ് സുരേഷ് കുമാർ കൊച്ചിയിലേക്കു കൊണ്ടുവന്നതെന്നും മേനക പറഞ്ഞു. അന്ന് രാവിലെ എട്ടുമണിക്കാണ് അതീവ രഹസ്യമായി പ്ലാൻ ചെയ്ത ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെ കുറിച്ചറിയുന്നത്. പൂജക്കായി ചിപ്പിയും രഞ്ജിത്തും വരുന്നുണ്ടെന്നും മേനകയോട് സുരേഷ് പറഞ്ഞിരുന്നു. സ്ത്രീകൾ എല്ലാവരോടും പറയും എന്നത് കൊണ്ട് ഈ വിവാഹ വാർത്ത മറച്ചു വച്ചതായിരിക്കും എന്നും മേനക കൂട്ടിച്ചേര്ത്തു.
https://www.facebook.com/Malayalivartha