കട്ടയ്ക്ക് കേന്ദ്ര സര്‍ക്കാര്‍... ട്രാക്ടര്‍ റാലിയ്ക്ക് അവസരം നല്‍കിയപ്പോള്‍ അത് രാജ്യത്തെ നാണം കെടുത്താനുള്ള ആസൂത്രിത ശ്രമം നടത്തി; നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; അക്രമകാരികള്‍ക്ക് മാപ്പ് നല്‍കേണ്ടെന്ന് പൊതു തീരുമാനം; യുഎപിഎ, രാജ്യദ്രോഹക്കുറ്റം ചുമത്തി; പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാന്‍ തീരുമാനിച്ചു

ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാന്‍ പല അവസരങ്ങളുണ്ടായിട്ടും അത് കളഞ്ഞുകുളിച്ച കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. അതിനിടെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. സംഘര്‍ഷത്തില്‍ രാജ്യത്തിനു പുറത്തുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
കിസാന്‍ പരേഡിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. പ്രതിഷേധക്കാര്‍ ചരിത്രസ്മാരകത്തിന്റെ പരിശുദ്ധി നശിപ്പിച്ചു. പൊലീസും കര്‍ഷകനേതാക്കളും തമ്മിലുള്ള ധാരണ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടന്നുവെന്നും പൊലീസ് പറഞ്ഞു.
പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡല്‍ഹിക്കുള്ളില്‍ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകം ആക്രമിച്ച് രാജ്യന്തര തലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കാനും ആസൂത്രിതശ്രമം നടന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെന്നു പൊലീസ് അറിയിച്ചു.
ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിക്കും. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്ലിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ഷക സംഘടന നേതാക്കള്‍ക്കു നോട്ടിസ് നല്‍കി.
ഡല്‍ഹി ഗാസിപുരിലെ കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. കീഴടങ്ങില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. ഉടന്‍ ഒഴിയണമെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടായിസം നടക്കില്ലെന്നും സമരം തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഗാസിപുര്‍ അതിര്‍ത്തി പൊലീസ് അടച്ചു.
അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 44 പേര്‍ക്കെതിരെ പൊലീസിന്റെ തിരച്ചില്‍ നോട്ടിസ് അയച്ചു. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് ദര്‍ശന്‍ പാല്‍, രാകേഷ് ടിക്കായത് തുടങ്ങിയവരടക്കം 20 നേതാക്കള്‍ക്കു നോട്ടിസ് അയച്ചു. സംഘര്‍ഷമുണ്ടാക്കിയവരുടെ പട്ടിക 3 ദിവസത്തിനകം കൈമാറാനും ആവശ്യപ്പെട്ടു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനായും തിരച്ചില്‍ ഊര്‍ജിതമാക്കി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടു.
റിപ്പബ്ലിക് ദിനത്തില്‍ ഇരച്ചെത്തിയ കര്‍ഷകര്‍ക്കു മുന്നില്‍ സംയമനം പാലിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് പൊലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവ കത്തയച്ചു. വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിംഘുവില്‍ കര്‍ഷകര്‍ സമാധാന സന്ദേശയാത്ര നടത്തി. കിസാന്‍ പരേഡിനായി കഴിഞ്ഞ ദിവസങ്ങളിലെത്തിയ കര്‍ഷകര്‍ വീടുകളിലേക്കു മടങ്ങി. എന്നാല്‍, നേരത്തേ തന്നെ സമരകേന്ദ്രത്തിലുള്ളവര്‍ അവിടെ തുടരുകയാണ്. സിംഘുവിനോടു ചേര്‍ന്നുള്ള ഭക്ത്‌വര്‍പുര്‍, ഹമീദ്പുര്‍ എന്നിവിടങ്ങളിലെ നൂറോളം നിവാസികള്‍ കര്‍ഷകര്‍ക്കെതിരെ രംഗത്തുവന്നു. ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പ്രക്ഷോഭം അവസാനിപ്പിച്ച് കര്‍ഷകര്‍ മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
L
https://www.facebook.com/Malayalivartha























