മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവും 1078500 രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല്പതുകാരനായ പ്രതി ഇപ്പോള്‍ മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ്. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ അടുത്ത് വന്ന് കിടന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. സഹികെട്ട് അമ്മയോട് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞു.
അതിനെ പറ്റി അന്വേഷിച്ചപ്പോള്‍ അമ്മയോട് പീഡന വിവരം പറഞ്ഞ കുട്ടിയുടെ വയറ്റില്‍ പിതാവ് ചവിട്ടി. പിറ്റേ ദിവസം സ്‌കൂളില്‍ പോയപ്പോള്‍ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപികയോടും കുട്ടി വിവരങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്ന് പ്രധാന അധ്യാപകന്‍ മുഖേനയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ല്‍ അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇപ്പോള്‍ വിധി വന്നത്. പ്രതി ഇപ്പോള്‍ മറ്റൊരു ബലാത്സംഗ കേസില്‍ 10 വര്‍ഷം ശിക്ഷ അനുഭവിക്കുകയാണ്. അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ആണ് ശിക്ഷ അനുഭവിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.
https://www.facebook.com/Malayalivartha

























