അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലേറെയും അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്ന് കാശ്മീരികള്‍ ഉള്‍പ്പെടെ 10ഓളം പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇവിടെ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ജമ്മു കാശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനു ശേഷമാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ്ഇമുഹമ്മദ് ഇന്ത്യയ്‌ക്കെതിരെ ചാവേര്‍ (ഫിദായീന്‍) ആക്രമണം നടത്താന്‍ ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. സാഡാപേ എന്ന പാക് ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിച്ചിരുന്നെന്നും സ്ത്രീകള്‍ നയിക്കുന്ന ഒരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും വിവരമുണ്ട്.
ജെയ്‌ഷെയുടെ ഭാഗമായി ഇതിനകം തന്നെ ഒരു വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ബഹവല്‍പൂരിലുണ്ടായിരുന്ന ജെയ്‌ഷെയുടെ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിന് പിന്നാലെയാണ് വനിതാ വിഭാഗം സ്ഥാപിതമായത്. ഭീകര നേതാവ് മസൂദ് അസറിന്റെ സഹോദരി സാദിയയാണ് സംഘത്തിന്റെ നേതാവ്. ഇവര്‍ നയിക്കുന്ന വനിതാ വിഭാഗത്തിന് ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും അറസ്റ്റിലായ ഡോ. ഷാഹിന സംഘത്തിലെ അംഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























