പുര കത്തുമ്പോള്‍ വാഴ വെട്ടി... റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു; സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരായ പരാതിയിലാണ് പോലീസ് കേസെടുത്തത്

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. കര്‍ഷകരെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി സര്‍ക്കാരും പോലീസും നിലപാട് കടുപ്പിക്കുകയും ചെയ്തു. അതിനിടെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായ ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരായ പരാതിയിലാണ് നോയിഡ പൊലീസ് കേസെടുത്തത്. രാജ്യദ്രോഹം ഉള്‍പ്പെടെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കും വിനോദ് കെ. ജോസിനെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ ബ്രോഡ് കാസ്റ്റിലൂടെയും അക്രമത്തിന് പ്രേരണ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രജ്ദീപ് സര്‍ദേശായി, മൃണാല്‍ പാണ്ഡെ, വിനോദ് ജോസ്, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ദ് നാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി നാേയിഡ പോലീസ് സ്ഥിരീകരിച്ചു.
ഐപിസി 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം, സമാധാനം തകര്‍ത്തും പ്രകോപനം സൃഷ്ടിച്ചും അന്താരാഷ്ട്ര തലത്തില്‍ നാണക്കേട് ഉണ്ടാക്കിയതിന് സെഷന്‍ 504, ക്രിമിനല്‍ ഭീഷണി 506, ക്രിമിനല്‍ ഗൂഢാലോചന 120 ബി, പാെതുവായ ഉദ്ദേശ്യത്തോടെ ആളുകളെ സംഘം ചേരാന്‍ പ്രേരിപ്പിച്ചതിന് സെഷന്‍ 34, ഏതെങ്കിലും ഒരു മതക്കാരെയോ പ്രത്യേകവിഭാഗങ്ങളെയോ ലക്ഷ്യമിട്ട് അവരുടെ വികാരം വ്രണപ്പെടുത്താന്‍ നീക്കം നടത്തിയതിന് സെഷന്‍ 295 എ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ ഐ ടി നിയമം അനുസരിച്ചും നടപടി സ്വീകരിക്കും.
നോയിഡയിലെ സെക്ടര്‍ 20 പോലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശശി തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവന്‍ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം റിപ്പബ്ലിക് ദിന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രക്ഷോഭകേന്ദ്രങ്ങളില്‍നിന്നു കര്‍ഷകരെ ബലംപ്രയോഗിച്ചു ഒഴിപ്പിക്കാന്‍ വ്യാഴാഴ്ച രാത്രി നടത്തിയ നീക്കത്തില്‍ നിന്ന് പൊലീസും കേന്ദ്രസേനയും പിന്‍മാറി. ഡല്‍ഹി - യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. പൊലീസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത് പ്രഖ്യാപിച്ചു. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു.
സംഘര്‍ഷങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ ചുമത്തിയ 33 എഫ്‌ഐആറുകളില്‍ ചിലതില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വരെയുണ്ട്. ജില്ല മജിസ്‌ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രത്തിനു മുന്നില്‍ എത്തിയിരുന്നു. സമരവേദി ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയെന്ന വാര്‍ത്തയെത്തിയതോടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നിരവധി കര്‍ഷകര്‍ എത്തിയതോടെ സമരവേദി സജീവമായി.
സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്നു ഗാസിപ്പുരില്‍ വന്‍ പൊലീസ് സേനയെ സാക്ഷിയാക്കി ടികായത് പറഞ്ഞു. എത്രയും വേഗം ഒഴിയണമെന്നു പൊലീസ് നിര്‍ദേശിച്ചപ്പോള്‍ ഗുണ്ടായിസം വേണ്ടെന്നായിരുന്നു കര്‍ഷകരുടെ മറുപടി. ഗാസിപ്പുരില്‍ വൈദ്യുതിയും ജലവിതരണവും മുടക്കിയതിനു പിന്നാലെയാണു പ്രദേശം ഒഴിപ്പിക്കാന്‍ ഉത്തരവിറക്കിയത്. ടികായതിന്റെ സുരക്ഷയ്ക്കായി കര്‍ഷകര്‍ വലയം തീര്‍ത്തു. ജലപീരങ്കിയും മറ്റു സന്നാഹങ്ങളെത്തിച്ച പൊലീസ് രാത്രി ഏഴോടെ സമരകേന്ദ്രം പൂര്‍ണമായി വളഞ്ഞു. രാത്രി വൈകി അയല്‍ഗ്രാമങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തി. എന്നാല്‍ രാവിലെയോടെ സിംഘു സാധാരണ നിലയിലായി.
"
https://www.facebook.com/Malayalivartha























