ലൈവോട് ലൈവ്... 11 മണിക്ക് അന്ത്യശാസനം നല്‍കി ഗാസിപ്പൂരില്‍ സമരവേദി ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി; നടുറോഡില്‍ തണുത്ത് മരവിച്ച് കമ്പിളിയില്‍ മൂടിപ്പുതച്ച് കിടക്കുന്നവരെ പോലീസ് എന്തുചെയ്യുമെന്ന ചോദ്യം അലയടിച്ചു; ഒഴിപ്പിക്കല്‍ നടന്നില്ല; പോലീസും കേന്ദ്രസേനയും മടങ്ങി; ദേശീയ പതാകയേന്തി കര്‍ഷകരുടെ ആഹ്‌ളാദപ്രകടനം

പാതിരാത്രിയിലും ചാനുകള്‍ ലൈവോട് ലൈവായിരുന്നു. ഡല്‍ഹിയിലെ അതിര്‍ത്തിയായ ഗാസിപ്പൂരില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ രാജ്യം ഉറങ്ങാതെ കാത്തിരുന്നു. പോലീസ് നല്‍കിയ രാത്രി 11 മണിയുടെ അന്ത്യശാസനം കഴിഞ്ഞതോടെ എന്തും സംഭവിക്കുന്ന അവസ്ഥയായിരുന്നു.
നടുറോഡില്‍ തണുത്ത് മരവിച്ച് കമ്പിളിയില്‍ മൂടിപ്പുതച്ച് കിടക്കുന്നവരെ പോലീസ് എന്തുചെയ്യുമെന്ന ചോദ്യം അലയടിച്ചു. അവസാനം വലിയ സംഘര്‍ഷം ഉണ്ടാകുമെന്ന് കണ്ടതോടെ ഗാസിപ്പൂരില്‍ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജില്ലാഭരണകൂടം തത്കാലം പിന്‍വാങ്ങി.
രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കര്‍ഷകര്‍ സംഘടിച്ചെത്തിയതോടെ തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം. സമരസ്ഥലത്തെത്തിയ പോലീസും കേന്ദ്രസേനയും മടങ്ങിയതോടെയാണ് രാത്രി വൈകിയും നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് താത്കാലിക ശമനമായത്. പോലീസും കേന്ദ്രസേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയുമേന്തി ആഹ്‌ളാദപ്രകടനം നടത്തി.
നേരത്തെ പോലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പോലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടര്‍ന്നു. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാന്‍ നേരത്തെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പോലീസ് ഒരു സംഘര്‍ഷ സാഹചര്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്. പ്രത്യേകിച്ചും ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തില്‍ രാത്രി തിരക്കിട്ട് പോലീസ് നടപടിയുണ്ടായാല്‍ പാര്‍ലമെന്റിലടക്കം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയായി സംഭവം മാറുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
നേരത്തെ ഗാസിപ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി രാകേഷ് ടിക്കായത്തിനെ സന്ദര്‍ശിച്ച ശേഷം മടങ്ങിയിരുന്നു. വിജയം വരെ സമരം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇതിനുപിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് തമ്പടിച്ച കര്‍ഷകര്‍ പ്രധാന വേദിക്ക് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കയ്യില്‍ ദേശീയ പതാകയുമായാണ് കര്‍ഷകര്‍ സ്ഥലത്തുള്ളത്. രാത്രി ഒരുമണിയോടെ പോലീസുകാര്‍ പിന്മാറിയതോടെ കര്‍ഷകര്‍ ദേശീയ പതാകയുമായി ആഹ്‌ളാദ പ്രകടനം നടത്തി.
പ്രതിഷേധവേദി ഒഴിഞ്ഞുപോകണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ ധര്‍ണ ഉള്‍പ്പെടെയുളള സമര പരിപാടികളുമായി സമരക്കാര്‍ വീണ്ടും സംഘടിച്ചതോടെയാണ് ഗാസിപൂരിലെ പ്രതിഷേധ വേദിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. പോലീസിനെ വെല്ലുവിളിച്ച പ്രതിഷേധക്കാര്‍ വേദി വിട്ട് പോകില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.
സമരവേദി വിട്ടുപോകില്ലെന്ന് രാകേഷ് ടികായത് ആവര്‍ത്തിച്ചു. റോഡില്‍ തന്നെ തങ്ങാനുളള നീക്കമാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ രാകേഷ് ടികായതിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ടികായത് തങ്ങിയിരുന്ന സമരവേദിയിലെ ടെന്റിന് പുറത്ത് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ഇറക്കിവിടാന്‍ ഒരുങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് വീണ്ടും പ്രതിഷേധക്കാരെ ടികായതും സംഘവും സംഘടിപ്പിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യമുണ്ടായിരുന്ന നിരവധി പേര്‍ പ്രതിഷേധവേദി വിട്ട് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























